കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കുവാൻ സ്ഥാപിച്ച വൈദ്യുത വേലി കാട്ടാന തകർക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ അമ്പരപ്പുണർത്തുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചത്.
വൈദ്യുതി പ്രവഹിക്കുന്ന വേലിയുടെ ഒരു ഭാഗത്ത് തുമ്പികൈകൊണ്ട് പിടിച്ച് വലിച്ച ആന അത് നിലത്തേക്ക് ഇട്ടു. തുടർന്ന് മുന്നോട്ട് പോയി കൃഷി സാധനങ്ങൾ അകത്താക്കുകയും ചെയ്തു.
ഈ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ വലിയ ശല്യമാണ് കർഷകർ നേരിടുന്നത്. ഇത് അവസാനിപ്പിക്കുവാനാണ് വൈദ്യുതി പ്രവഹിക്കുന്ന കമ്പി സ്ഥാപിച്ച് അവർ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നത്. എന്നാൽ ഇതും ഉപയോഗപ്രദമാകുന്നില്ലല്ലോ എന്ന ആശങ്കയാണ് കർഷകർക്കുള്ളത്.
Elephants will go where they want. Solar electric fencing maintained at 5kv was designed to deter them. It’s intelligence makes them cleaver to breach that barrier. Interesting. pic.twitter.com/vbgcGTZfij
— Susanta Nanda IFS (@susantananda3) November 4, 2019