ഞണ്ടിനെ ലേലത്തിൽ വിറ്റത് റിക്കാർഡ് തുകയ്ക്ക്. ജപ്പാനിലെ ടോട്ടോറിയയിലാണ് അൽപ്പം വ്യത്യസ്തമായ കച്ചവടം നടന്നത്. ഞണ്ടിനെ 46,000 ഡോളറിനാണ് (33 ലക്ഷം രൂപ) വിറ്റത്. 1.2 കിലോഗ്രാം ഭാരവും 14.6 സെന്റീമീറ്റർ നീളവുമുള്ള ഞണ്ടിന്റെ വിളിപ്പേര് സ്നോ ക്രാബ് എന്നാണ്.
ഇവിടെ എല്ലാ വർഷവും ഞണ്ട് ലേലം നടക്കുന്നതാണ്. എന്നാൽ ഇതാദ്യമായി ആണ് ഇത്രെയും വലിയ തുകയ്ക്ക് ഞണ്ടിനെ വിറ്റത്. ഇവിടെയുള്ള ഒരു റസ്റ്റോറന്റിലെ ആവശ്യത്തിന് ഞണ്ടിനെ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഞണ്ടിനെ കൂടാതെ ട്യൂണ, മത്തങ്ങ എന്നിവയെല്ലാം വലിയ തുകയ്ക്കാണ് ലേലത്തിൽ പോയത്. ഇത്രെയും വലിയ തുകയ്ക്ക് ഞണ്ടിനെ വിറ്റത് വളരെ അത്ഭുതകരമായ കാര്യമാണെന്ന് പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥനായ ഷോട്ടോ ഇനമോണ എന്നയാൾ പറഞ്ഞു.