ഇ​ന്ത്യ​യെ അ​റി​യു​വാ​നാ​യി ഒ​രു യാ​ത്ര! യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി അറിയാതെ ഓര്‍ത്തുപോകും അജുവിന്റെ സുഹൃത്ത് രാജേഷ് രാജിന്റെയും 201 ദിവസത്തെ ഈ യാത്രയെ

എ​രു​മേ​ലി: ബൈ​ക്കി​ൽ 33000 കി​ലോ​മീ​റ്റ​ർ ചു​റ്റി ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും പി​ന്നി​ട്ട് നേ​പ്പാ​ളും ഭൂ​ട്ടാ​നും മ്യാ​ൻ​മ​റും ക​ട​ന്ന് ഇ​ന്ത്യ​യു​ടെ നാ​ല് അ​തി​രു​ക​ളും ചു​റ്റി​യു​ള്ള 200 ദി​വ​സം പി​ന്നി​ട്ട സാ​ഹ​സി​ക യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യ എ​രു​മേ​ലി മ​ണി​പ്പു​ഴ കു​ള​മാം​കു​ഴി അ​ജു​വും സ്റ്റീ​ൽ ഫാ​ബ്രി​ക്കേ​റ്റ​റാ​യ നി​ല​മ്പൂ​രി​ലെ ക​രു​ളാ​യി സ്വ​ദേ​ശി രാ​ജേ​ഷും.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര 201ാം ദി​വ​സ​മാ​യ ഇ​ന്ന​ലെ സ​മാ​പി​ച്ചു. 200 ദി​വ​സ​മാ​യി വെ​ട്ടാ​ത്ത മു​ടി​യും താ​ടി​യു​മാ​യി അ​ജു​വി​ന്‍റെ രൂ​പം ത​ന്നെ മാ​റി​യി​രു​ന്നു. രാ​ജേ​ഷി​നു​മു​ണ്ട് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ. പ​ക്ഷെ, ഇ​തി​ലെ​ല്ലാം ഉ​പ​രി ഇ​വ​രു​ടെ മു​ഖ​ത്ത് തെ​ളി​ഞ്ഞ സം​തൃ​പ്തി​ക്കാ​ണ് അ​തി​രു​ക​ളി​ല്ലാ​തി​രു​ന്ന​ത്.

അ​വി​ചാ​രി​ത​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​വ​രാ​ണ് അ​ജു​വും രാ​ജേ​ഷും. ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​നി​ട​യി​ൽ ഒ​രു ആ​ശ​യം രൂ​പം കൊ​ള്ളു​ന്നു. ഇ​ന്ത്യ​യെ അ​റി​യു​വാ​നാ​യി ഒ​രു യാ​ത്ര എ​ന്ന ആ​ശ​യം. സ്കൂ​ളി​ൽ സാ​മൂ​ഹ്യ ശാ​സ്ത്രം പ​ഠി​ക്കു​മ്പോ​ൾ അ​ജു​വി​ന്‍റെ മ​ന​സി​ൽ പി​ടി​മു​റു​ക്കി​യ മോ​ഹം കൂ​ടി​യാ​യി​രു​ന്നു ഇ​ന്ത്യ ചു​റ്റി​ക്കാ​ണു​ക​യെ​ന്ന സ്വ​പ്നം. സു​ഹൃ​ത്ത് രാ​ജേ​ഷി​നോ​ട് ഈ ​മോ​ഹം യാ​ദൃ​ച്ഛിക​മാ​യി പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

എ​ഐ​എം​ഇ​സി​എ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റാ​യ വെ​ച്ചൂ​ച്ചി​റ കു​ള​മാം​കു​ഴി ഒ​രു​മ​വി​ള അ​രു​ൾ​ദാ​സി​ന്‍റെ​യും സെ​ൽ​സി​യു​ടെ​യും മ​ക​നാ​യ 25 കാ​ര​ൻ അ​ജു ജോ​ലി​യി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്തു. നി​ല​മ്പൂ​ർ ക​രു​ളാ​യി പ​റ​ങ്ങാ​മൂ​ട്ടി​ൽ രാ​ജ​ൻ -പ്ര​കാ​ശി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ രാ​ജേ​ഷ് രാ​ജ് (30) സ്വ​ന്തം ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ബി​സി​ന​സി​ന് അ​വ​ധി ന​ൽ​കി. 350 സി​സി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക്കി​ൽ രാ​ജേ​ഷും, 150 സി​സി ബ​ജാ​ജ് ഡി​സ്ക്ക​വ​റി​ൽ അ​ജു​വും യാത്ര ആരംഭിച്ചു.

ഇ​ന്ത്യ – ചൈ​ന അ​തി​ർ​ത്തി​യി​ലെ കി​ബു​ത്തു, ഭൂം​ലാ പാ​സ്, നാ​ഥു​ലാപാ​സ്. ഇ​ന്ത്യ – പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലെ തു​ർ​ത്തു​ക്ക്, വാ​ഗ ബോ​ർ​ഡ​ർ. ഇ​ന്ത്യ – ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ ദൗ​ക്കി എ​ന്നീ സ്ഥ​ല​ങ്ങ​ളും ഇ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ഒ​റ്റ റൈ​ഡി​ൽ ഇ​ന്ത്യ​യു​ടെ നാ​ലു ഭാ​ഗ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ക എ​ന്ന​ത് അ​പൂ​ർ​വം ചി​ല യാ​ത്രി​ക​ർ​ക്ക് മാ​ത്രം ല​ഭി​ച്ച ഭാ​ഗ്യ​മാ​ണ്. കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ഇ​ന്ത്യ​യി​ലെ വൈ​വി​ധ്യം നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ അ​തി​ജീ​വി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ദാ​ബ​ക​ളി​ലും, പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും, ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ടെ​ന്‍റ് കെ​ട്ടി​യ​തി​നു ശേ​ഷം കി​ട​ന്നു​റ​ങ്ങി​യാ​യി​രു​ന്നു യാ​ത്ര​ക​ൾ.

യാ​ത്ര​യി​ൽ ഒ​ട്ടേ​റെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. വ​ഴി തെ​റ്റാ​തെ സ​ഹാ​യി​ച്ച​വ​ർ ഒ​ക്കെ സം​സാ​രി​ച്ച​ത് വി​വി​ധ ഭാ​ഷ​ക​ളി​ലാ​ണ്. അ​തെ​ല്ലാം മ​ന​സി​ലാ​ക്കി​യെ​ടു​ക്കു​ക ത​ന്നെ പ്ര​ത്യേ​ക അ​നു​ഭ​വ​മാ​ണ്. മ​ണി​പ്പൂ​രി​ൽ ഒ​രു ദി​വ​സം ത​ങ്ങാ​ൻ അ​ഭ​യം ല​ഭി​ച്ച​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്. ഗോ​ത്ര ആ​ചാ​ര​ങ്ങ​ളും വേ​ഷ​ങ്ങ​ളു​മാ​യി നാ​ഗ​രി​ക​ത തൊ​ട്ടു​തീ​ണ്ടാ​ത്ത കു​ഗ്രാ​മ​ങ്ങ​ൾ മ​റ​ക്കാ​നാ​വാ​ത്ത വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു.

യാ​ത്ര​യു​ടെ 197 ാം ദി​വ​സ​മാ​യ ഈ ​ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മം​ഗ​ലാ​പു​രം വ​ഴി ഇ​വ​ർ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ സ​ഫ​യ​ർ റെ​സ്റ്റോ​റ​ന്‍റി​ൽ സു​ഹൃ​ത്തു​ക്ക​ൾ സ്നേ​ഹ​വി​രു​ന്ന് ന​ൽ​കി​യാ​ണ് ഇ​വ​രെ സ്വീ​ക​രി​ച്ച​ത്. യാ​ത്ര പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​നി അ​റി​യാ​തെ ഓ​ർ​ത്തു​പോ​കും എ​രു​മേ​ലി​ക്കാ​ര​ൻ അ​ജു​വി​ന്‍റെ​യും സു​ഹൃ​ത്ത് നി​ല​മ്പൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് രാ​ജി​ന്‍റെ​യും ഈ ​യാ​ത്ര​യെ.

Related posts