യു​ട്യൂ​ബി​ലെ ക​സ്റ്റ​മ​ർ കെ​യ​റി​ൽ വി​ളി​ച്ചു പ​രാ​തി​ പ​റ​ഞ്ഞു; പാലാ സ്വദേശിയുടെ അ​ക്കൗ​ണ്ട് കാ​ലി; ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി

പാ​ലാ: യു​ട്യൂ​ബി​ൽ ക​ണ്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​റി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ​യാ​ൾ​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു. നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കി​ന്‍റെ പാ​ലാ ശാ​ഖ​യി​ലെ ക​സ്റ്റ​മ​ർ​ക്കാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

യു​ട്യൂ​ബി​ൽ ക​ണ്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​രു​മാ​യി ബാ​ങ്കി​ന് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ടി​എം കാ​ർ​ഡ് ബ്ലോ​ക്കാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം യു​ട്യൂ​ബി​ൽ ക​ണ്ട ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ച​ത്.

ഫോ​ണെ​ടു​ത്ത​യാ​ൾ കാ​ർ​ഡി​ന്‍റെ എ​ടി​എം കാ​ർ​ഡി​നു പി​ന്നി​ലു​ള്ള ഒ​രു ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ടി​എം കാ​ർ​ഡ് ഉ​ട​ൻ ത​ന്നെ ശ​രി​യാ​കു​മെ​ന്നും ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​റി​യി​ച്ചു.​പി​ന്നീ​ട് ബാ​ങ്കി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്.

പ​ല ത​വ​ണ​യാ​യി ഇ​പ്ര​കാ​രം 18000 ത്തോ​ളം രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി നൽകി.

Related posts