ചാലക്കുടി: അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ശല്യംചെയ്തുകൊണ്ടിരുന്നയാളെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി കിടങ്ങഴിയത്ത് വിപിൻ (34) നെയാണ് എസ്ഐ ബി.കെ. അരുണ്‍ അറസ്റ്റുചെയ്തത്. തലയ്ക്കു വെട്ടേറ്റ മൂഞ്ഞേലി സ്വദേശി വാഴവളപ്പിൽ വിജയ(41)നെയും തടയാൻ ചെന്നപ്പോൾ പരിക്കേറ്റ സഹോദരിയെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്.
നേരത്തെ വിജയൻ പെണ്‍കുട്ടിയെ ശല്യം ചെയ്തതിനു പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് വിജയനെ താക്കീത് ചെയ്തതായിരുന്നു. വീണ്ടും ശല്യം ചെയ്തപ്പോഴാണ് വിബിനും സുഹൃത്ത് സിജൊ വിത്സനും ചേർന്ന് വിജയനെ വീട്ടിൽ കയറി ആക്രമിച്ചത്. സിജൊ വിത്സൻ ഒളിവിലാണ്.