ഭോപ്പാൽ: തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും മറ്റൊരു മേഖലകൂടി വെളിച്ചത്ത്; രാജ്യത്ത് ഒരേ എെഎംഇഎെ (ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നന്പറുള്ള ഒരു ലക്ഷത്തോളം മൊബൈൽഫോണുകളുണ്ടെന്ന വെളിപ്പെടുത്തലുമായി മധ്യപ്രദേശിലെ സൈബർ പോലീസ് രംഗത്ത്. ഒരേ എെഎംഇഎെ നന്പറുള്ള 50,000 മൊബൈൽഫോണുകളുടെ ലിസ്റ്റ് തയാറാക്കിയതായും അവർ അറിയിച്ചു.
മൊബൈൽ ഫോണുകളുടെ ഡിഎൻഎആയി വിശേഷിക്കപ്പെട്ടിരുന്ന എെഎംഇഎെ നന്പറുകളിൽ കൃതിമം തെളിഞ്ഞ സംഭവം ഞെട്ടലോടെയാണ് ടെക് ലോകം വീക്ഷിക്കുന്നത്. എല്ലാ മൊബൈൽ ഫോണുകളുടെ എെഎംഇഎെ നന്പറും വ്യത്യസ്തമായിരിക്കണമെന്ന നിബന്ധന നിലനിൽക്കെയാണ് നിരവധി ഫോണുകളിൽ ഓരോ എെഎംഇഎെ നന്പർ ഉപയോഗിച്ചിരിക്കുന്ന സംഭവം പുറത്തുവരുന്നത്.
ഓരോ മൊബൈൽ ഫോണും പ്രത്യേകം തിരിച്ചറിയാനാണു പ്രധാനമായും എെഎംഇഎെ നന്പറുകൾ ഉപയോഗിക്കുന്നത്. കുറ്റവാളികളും മറ്റും സിം ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ അവരുടെ ലൊക്കേഷൻ കണ്ടെത്തുന്നതിനു പോലീസിന്റെ പ്രധാന ആശ്രയവും എെഎംഇഎെ നന്പറാണ്. മൊബൽ ഫോണ് നഷ്ടപ്പെട്ടാൽ മറ്റു വ്യക്തികൾ നഷ്ടപ്പെട്ട ഫോണ് ഉപയോഗിക്കുന്നതു തടയാനും ഈ നന്പറുകൾ സഹായകമാണ്.
ഐഎംഇഐ നന്പറിലെ കൃതിമം കേസ് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു ജബൽപുർ ഐജി വിവേക് കുമാർ പറഞ്ഞു. ജബർപുരിൽ നടത്തിയ റെയ്ഡിൽ ഐഎംഇഎ നന്പർ മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം പിടിച്ചെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.