തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളേജിൽനിന്നു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണു കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശിയാണു മരിച്ച രതീഷ് കുമാർ.
കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയിൽനിന്നാണു രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ജീവനനൊടുക്കിയതാണെന്നു സംശയിക്കുന്നു. ഉള്ളൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന രതീഷിനെ ശനിയാഴ്ചയാണു കാണാതായത്.
അതേസമയം, രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ അമ്മ ആരോപിച്ചു. രതീഷിനു കഞ്ചാവ് മാഫിയയിൽനിന്നു ഭീഷണിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ രതീഷിനു മർദനമേറ്റിരുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു.