ടോക്കിയോ: ജപ്പാനിൽ തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർക്ക് കണ്ണട വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. കമ്പനികളുടെ വിവേചനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. ഗ്ലാസസ് ആർ ഫോർബിഡൻ എന്ന ഹാഷ്ടാഗോടെ പ്രചാരണം ചൂടുപിടിക്കുകയാണ്.
വനിതാ ജീവനക്കാർ കണ്ണട വച്ചാൽ ആകർഷകത്വം കുറയുമെന്നാണു ചില കമ്പനികളുടെ കണ്ടെത്തൽ. കാഴ്ചക്കുറവുണ്ടെങ്കിൽ കോൺടാക്ട് ലെൻസ് ഉപയോഗിച്ചാൽ മതിയെന്നാണ് നിർദേശം. അതേസമയം, സ്ഥാപനങ്ങളുടെ ചട്ടങ്ങൾക്കനുസരിച്ചാണോ കണട നിരോധനം എന്ന കാര്യം വ്യക്തമല്ല.
നേരത്തെ, സ്ത്രീ ജീവനക്കാർ ഹൈഹീൽ ധരിക്കണമെന്ന നിയമത്തിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. നിയമം എതിർത്ത് കൊണ്ടുള്ള ‘കൂടൂ’ ക്യാംപെയ്ൻ ലോകശ്രദ്ധ നേടിയിരുന്നു.