ജബൽപുർ: അയോധ്യ കേസിൽ വിധി പറയുന്നതുമായി ബന്ധപ്പെട്ടു സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന പോലീസുകാർക്കു സസ്പെൻഷൻ. ഡ്യൂട്ടിക്കിടെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്തതിനാണ് അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തത്.
മധ്യപ്രദേശിലെ ജബൽപൂരിലാണു സംഭവം. സംഘർഷ ബാധിത മേലകളിലാണ് ഈ പോലീസുകാരെ ജോലിക്കു നിയോഗിച്ചിരുന്നത്. എന്നാൽ, ജബൽപുർ എസ്പി ഈ മേഖലകളിൽ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോൾ പോലീസുകാർ വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. ഇവരെ സസ്പെൻഡ് ചെയ്ത് ശനിയാഴ്ച വൈകിട്ട് തന്നെ ഉത്തരവിറങ്ങി.
അയോധ്യ വിധി കണക്കിലെടുത്ത് 2500 പോലീസുകാരെയാണ് ജബൽപൂരിൽ വിവിധ ഭാഗങ്ങളിലായി സുരക്ഷയ്ക്കു നിയോഗിച്ചിരുന്നത്. 25 താത്കാലിക പോലീസ് ഒൗട്ട്പോസ്റ്റുകളും സ്ഥാപിച്ചിരുന്നു.