പത്തനാപുരം:എ ടി എം കൗണ്ടറിനുള്ളില്‍ പാമ്പ്; പത്തനാപുരം നടുക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എ ടി എമ്മിനുള്ളിലാണ് പണം പിൻവലിക്കാൻ എത്തിയ ആൾ ഉഗ്രവിഷമുള്ള ശംഖ് വരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്.ചേകം സ്വദേശി രഞ്ചിത്താണ് പാമ്പിന്റെ മുന്നിൽ അകപ്പെട്ടത്.ഇയാള്‍ വരുന്നതിന് മുമ്പായി സ്ത്രീകളടക്കം പണം പിൻവലിക്കുന്നതിനായി എ റ്റി എം കൗണ്ടറിനുള്ളില്‍ കയറിയിരുന്നു.
പാമ്പിനെ കണ്ട് പരിഭ്രാന്തനായി നിലവിളിച്ച് രഞ്ചിത്ത് പുറത്ത് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.സംഭവം അറിഞ്ഞതോടെ കൂടുതൽ പേർ എടിഎമ്മിന് മുമ്പിൽ തടിച്ച് കൂടി. എന്നാൽ പാമ്പിനെ പിടിക്കാനോ കൊല്ലാനോ നിയമം അനുവദിക്കാത്തതിനാൽ ആരും പാമ്പിനു മേൽ കൈ വയ്ക്കാൻ തയാറായില്ല.
ഒടുവിൽ വനം വകുപ്പിനെ നാട്ടുകർ വിവരം അറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി പാമ്പിനെ വലയിലാക്കുകയായിരുന്നു.പത്തനാപുരം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുക്കുന്ന് എടിഎമ്മിലായിരുന്നു സംഭവം.ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.