പട്ടി സ്നേഹികൾ അറിയാതെ പോകരുത്;  2019ൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പട്ടി കടിച്ചു കീറിയത് 1.34 ലക്ഷം പേരെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 1,34,253 പേ​​​ർ തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​ത്തു​​ട​​​ർ​​ന്നു ചി​​​കി​​​ത്സ തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​താ​​​യി മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. 2018ൽ 1,66,983 ​​​പേ​​​രും 2017ൽ 1,51,237 ​​​പേ​​​രും 2016ൽ 91,833 ​​​പേ​​​രും തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെത്തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​വ​​​ർ​​​ക്ക് ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​ത് ഫ​​​ണ്ടി​​​ൽ​​നി​​​ന്നു ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​വ​​​രു​​​ന്നു​​​ണ്ട്. 2019-2020 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ഇ​​​ത്ത​​​ര​​​ത്തി​​​ൽ 44,29,176 രൂ​​​പ​​​യും 2018-19 ൽ 1,61,39,531 ​​​രൂ​​​പ​​​യും 2017-18 ൽ 38,52,293 ​​​രൂ​​​പ​​​യും 2016-17 ൽ 9,34,011 ​​​രൂ​​​പ​​​യും ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

തെ​​​രു​​​വു​​​നാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് എ​​​ബി​​​സി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്. 2017 ജൂ​​​ണ്‍ മു​​​ത​​​ൽ 2019 ഒ​​​ക്ടോ​​​ബ​​​ർ വ​​​രെ 43,834 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​ര​​​ണ​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts