മുതലമട: മേച്ചിറ ജനവാസ കേന്ദ്രത്തിനിരികിൽ ഇക്കഴിഞ്ഞ തിങ്കൾ ചൊവ്വ ദിവസങ്ങളിലാണ് പുലിയുടേതെന്നു കരുതുന്ന കാൽപ്പാദ അടയാളം നാട്ടുകാർ കണ്ടത്. മേച്ചിറ പോത്തന്പാടം പാതയരികിലും സ്ഥലത്തെ മാവിൻ തോപ്പുകളിലുമാണ് കാൽപ്പാദ അടയാളങ്ങൾ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം മേച്ചിറ, വെള്ളാരംകടവ് ഭാഗങ്ങളിൽ മഴ പെയ്തിരുന്നതിനാലാണ് കാൽപ്പാദ അടയാളം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിവരം അറിഞ്ഞെത്തിയ കൊല്ലങ്കോട് വനം വകുപ്പ് അധികൃതർ കാൽപ്പാദ അടയാളങ്ങൾ പരിശോധിച്ചെങ്കിലും പുലിയുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് റെയ്ഞ്ചർ സുബൈർ പറഞ്ഞു. കാൽപാദ ചിത്രങ്ങൾ പകർത്തി പറന്പിക്കുളം കടുവാസങ്കേതം അധികൃതർ സ്ഥിരീകരണത്തിനായി അയച്ചിരിക്കുകയാണ്.
എന്നാൽ കഴിഞ്ഞ മൂന്ന് വർഷം മുന്പ് മേച്ചിറയിൽ വീടിനു മുന്നിലെത്തിയ വലിയ പുലിയെ വീട്ടുടമ നേരിൽ കണ്ടിരുന്നു. തുടർന്ന് വനപാലകർ നടത്തിയ തിരച്ചിലിൽ പല സ്ഥലങ്ങളിൽ പുലി എത്തിയ തെളിവുകളും കണ്ടെത്തിയിരുന്നു. ഒരു മാസത്തോളം കാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കും.
നടത്തിയെങ്കിലും വന്യമൃഗത്തെ നേരിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തേക്കിൻകാട് പാറക്കുന്നിൽ രണ്ടു കുഞ്ഞുങ്ങളുമായി നാട്ടുകാർ പുലിയെ കണ്ടെത്തിയിരുന്നു. വീടുകൾക്ക് 300 മീറ്റർ അകലെയാണ് പറക്കുന്ന് ഉള്ളത്. ഇതിലെ മാളത്തിലാണ് പുലി കുടുംബം തന്പടിച്ചിരുന്നത്.
അന്ന് വീടുകളിലെ പത്തു വളർത്തുനായകളേയും ഒരു ആടിനേയും പുലി കൊന്നൊടുക്കിയിരുന്നു. പാറക്കുന്നിനു മുകളിൽ വെച്ച് മയിലിനെ പിടികൂടാൻ പുലി നടത്തിയ ശ്രമം യുവാക്കൾ മൊബൈലിലും പകർത്തിയിരുന്നു. രണ്ടു മാസം ഈ സ്ഥലത്ത് വിലസിയ പുലി പിന്നീട് ഇതുവരേയും സാമീപ്യം കുടുതൽ അന്വേഷണം നടത്തണമെന്ന പൊതുജന ആവശ്യം ഉയർന്നിട്ടുണ്ട്.