കൊല്ലങ്കോട്: വടവന്നൂരിൽ പ്രധാന പാതയിൽ മുള്ളൻപന്നിയുടെ ജഡം വാഹനമിടിച്ച് ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി. കൊല്ലങ്കോട് വനം വകുപ്പ് ഫോറസ്റ്റ് റെയ്ഞ്ചർ സുബൈർ സ്ഥലത്തെത്തി പരിശോധിച്ചശേഷം ജഡം ചപ്പക്കാട് വനമേഖലയിൽ സംസ്ക്കരിക്കും. രണ്ടു വയസ് തോന്നിക്കുന്ന മുള്ളൻപന്നി റോഡു മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് ചത്തതാവുമെന്ന് കരുതുന്നതായി സുബൈർ പറഞ്ഞു. ജനവാസ കേന്ദ്രത്തിൽ ആദ്യമായാണ് മുള്ളൻപന്നിയെ കാണുന്നതെന്ന് സമീപവാസികൾ അറിയിച്ചു. വടവന്നൂർ പട്ടത്തലച്ചിറോഡിലാണ് പന്നിയുടെ ജഡം കാണപ്പെട്ടത്.ു
Related posts
നേതാക്കളുടെ അഭിപ്രായവ്യത്യാസം നിയന്ത്രിക്കണമായിരുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോൽവിക്ക് കാരണമായി എന്നാണ്...പാലക്കാട് പി.കെ.ശശിക്കെതിരേ വീണ്ടും നടപടി; രണ്ടു പ്രധാന പദവികളിൽനിന്ന് ശശിയെ ഒഴിവാക്കി
പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിക്ക് വീണ്ടും പാർട്ടിക്കുള്ളിൽ നിന്ന് തിരിച്ചടി. രണ്ടു പ്രധാന പദവികളിൽനിന്നു കൂടി ശശിയെ നീക്കം ചെയ്തുകൊണ്ടാണ്...പാലക്കാട് ധോണിയിൽ പുലി: കോഴിക്കൂട് തകർത്തു കോഴിയെ പിടിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ മായാപുരത്തിനു സമീപം പുലിയിറങ്ങി. കൂടുതകർത്ത് കോഴിയെ കടിച്ചുപിടിച്ചു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. വനംവകുപ്പധികൃതർ...