തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കാൻ തിരുവതാംകൂർ ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്ന് പ്രസിഡന്റ് എ.പത്മകുമാർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി എന്തായാലും ഭക്തജനങ്ങൾ അവധാനതയോടെ സ്വീകരിക്കാൻ തയാറാകണം. ആചാരവും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ താത്പര്യം. കഴിഞ്ഞ രണ്ടു വർഷത്തെ ഭരണകാലയളവിൽ സഹകരിച്ച എല്ലാവർക്കും പത്മകുമാർ നന്ദി അറിയിച്ചു.