സർക്കാർ അന്തിമ വിധിക്ക് കാക്കണം; യുവതികളെ തടയണമെന്ന് കുമ്മനം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി വരും വരെ സർക്കാർ കാത്തിരിക്കണമെന്നും അതുവരെ യുവതീപ്രവേശനം അനുവദിക്കരുതെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സർക്കാർ വക്രീകരിക്കരുത്. വരുന്ന മണ്ഡലകാലത്ത് യുവതികൾ മലകയറാൻ വന്നാൽ തടയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Related posts