മ​ക​ളു​ടെ ക​ല്ല​റ​യി​ൽ ചെ​റി​യാ​നും ലി​ല്ലി​ക്കും അ​ന്ത്യ​വി​ശ്ര​മം! ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​വാ​ൻ കഴിയാതെ സെക്യൂരിറ്റിമാര്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ചെ​ങ്ങ​ന്നൂ​ർ: അ​കാ​ല​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ക​ളു​ടെ ക​ല്ല​റ​യി​ൽ ചെ​റി​യാ​നും ലി​ല്ലി​ക്കും അ​ന്ത്യ​വി​ശ്ര​മം. തി​ങ്ക​ളാ​ഴ്ച അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട വെ​ണ്‍​മ​ണി കൊ​ഴു​വ​ല്ലൂ​ർ​പാ​റ​ച്ച​ന്ത ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി.​ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ75), ഭാ​ര്യ, ലി​ല്ലി ചെ​റി​യാ​ൻ (70) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ കോ​ടു​കു​ള​ഞ്ഞി സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കു​ടും​ബ ക​ല്ല​റ​യി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ട​ക്കി.

ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ രാ​വി​ലെ 9.15 ഓ​ടെ ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളി​ലാ​യി അ​നേ​കം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ലാ​പ​യാ​ത്ര​യാ​യി വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ വീ​ടും പ​രി​സ​ര​വും ജ​ന​നി​ബി​ഡ​മാ​യി. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​ങ്ങ​ളാ​യി​രു​ന്നു ചെ​റി​യാ​നും ലി​ല്ലി​യും.

പ​ല​പ്പോ​ഴും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​വാ​ൻ വൈ​ദി​ക​ർ​ക്കും വോ​ള​ന്‍റി​യ​ർ മാ​ർ​ക്കും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കും ഏ​റെ ക്ലേ​ശി​ക്കേ​ണ്ടി വ​ന്നു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ, മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ്, പ്ര​ഫ. അ​ല​ക്സി​യോ​ൻ മാ​ർ യൗ ​സോ​ബി​യോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. 11.30ഓ​ടെ വീ​ട്ടി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്കു​ള്ള വി​ലാ​പ​യാ​ത്ര​യാ​രം​ഭി​ച്ചു.

കോ​ടു​കു​ള​ഞ്ഞി സി​എ​സ്ഐ പ​ള്ളി​യി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബി​ഷ​പ്പ് തോ​മ​സ് ശാ​മു​വേ​ൽ നേ​തൃ​ത്വം ന​ൽ​കി. സി​എ​സ്ഐ മ​ധ്യ​കേ​ര​ള ഇ​ട​വ​ക ട്ര​ഷ​റ​ർ റ​വ.​തോ​മ​സ് പാ​യി​ക്കാ​ൻ, സെ​ക്ര​ട്ട​റി റ​വ.​ജോ​ണ്‍ ഐ​സ​ക്ക് തു​ട​ങ്ങി വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള 100 ക​ണ​ക്കി​ന് വൈ​ദി​ക​ർ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കു​ടും​ബ ക​ല്ല​റ​യി​ൽ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം ചെ​യ്തു. ഇ​തേ ക​ല്ല​റ​യി​ലാ​ണ് നാ​ലു വ​ർ​ഷം മു​ൻ​പ് മ​ര​ണ​മ​ട​ഞ്ഞ മ​ക​ൾ ബീ​ന​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​ബി​ൻ.​പി.​വ​ർ​ഗീ​സ്, വി. ​വേ​ണു, രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ജി​ത, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ലെ​ജു​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, എ​ബി കു​ര്യാ​ക്കോ​സ്, എം.​വി. ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പി​ച്ചു. വി​ദേ​ശ​ത്താ​യി​രു​ന്ന മ​ക്ക​ൾ ബി​ബി ചെ​റി​യാ​നും ബി​ന്ദു ചെ​റി​യാ​നു​മ​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ത​ന്നെ എ​ത്തി​യി​രു​ന്നു

Related posts