ന​വോ​ത്ഥാ​ന മതിൽ വീ​ണു​ട​ഞ്ഞു..! സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പു​ന്ന​ല ശ്രീ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം വേ​ണ്ടെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ന​വോ​ത്ഥാ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ രാ​ജാ​വി​നേ​ക്കാ​ൾ വ​ലി​യ രാ​ജ​ഭ​ക്തി​യാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന​ത്. മ​ല​ക​യ​റാ​ൻ യു​വ​തി​ക​ൾ വ​രേ​ണ്ടെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് സു​പ്രീം കോ​ട​തി​യി​ലെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് എ​തി​രാ​ണെ​ന്നും പു​ന്ന​ല പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ ന​യ​വ്യ​തി​യാ​നം സ​മി​തി​യെ ദു​ർ​ബ​ല​പ്പെ​ടു​ക​യാ​ണ്. യു​വ​തി പ്ര​വേ​ശ​ന വി​ധി​ക്ക് നി​ല​വി​ൽ സ്റ്റേ​യി​ല്ലെ​ന്നും പു​ന്ന​ല ശ്രീ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രേ​യും അ​ദ്ദേ​ഹം രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി. മ​ല​ക​യ​റാ​ൻ വ​രു​ന്ന യു​വ​തി​ക​ൾ കോ​ട​തി വി​ധി​യു​മാ​യി വ​ര​ണ​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണെ​ന്ന് പു​ന്ന​ല ശ്രീ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Related posts