ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിൽ സോയാ ഫാക്ടർ ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു. ചിത്രം റീലിസ് ചെയ്തപ്പോഴാകട്ടെ എല്ലാവരും നല്ല അഭിപ്രായവും പറഞ്ഞു. പക്ഷേ ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാൻ സോയാഫാക്ടറിന് കഴിഞ്ഞില്ല.
മാർക്കറ്റിംഗിന്റെയും ടൈമിംഗിന്റെയും പ്രശ്നമാണ് ചിത്രത്തെ ബാധിച്ചതെന്ന് ദുൽഖർ പറയുന്നു. “നല്ല അഭിപ്രായമുണ്ടായിട്ടും ഉപയോഗപ്പെടുത്താനായില്ല. വലിയ സിനിമകൾക്കിടയിലായിരുന്നു റിലീസ്. അധികം സ്ക്രീൻ കിട്ടിയില്ല. എനിക്ക് എന്റെ ജോലിയല്ലേ ചെയ്യാൻ കഴിയൂ. അതിപ്പോൾ മലയാളമാണെങ്കിലും ഹിന്ദിയാണെങ്കിലും എന്റെ ഭാഗം 120 ശതമാനവും ഭംഗിയായി ചെയ്തിരിക്കും. ബാക്കിയൊന്നും നമ്മുടെ കൈയിലല്ല..’- ദുൽഖർ പറയുന്നു.