തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ രണ്ട് പെൺകുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം സർക്കാർ ഗൗരവമായി കാണുന്നുവെന്നും കേസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയ ഉത്തരവിൽ ഇന്നു രാവിലെയാണ് മുഖ്യമന്ത്രി ഒപ്പു വച്ചത്.