ശബരിമല: ശബരിമലയിൽ മണ്ഡല ഉത്സവത്തിനു നടതുറന്ന ആദ്യദിനത്തിലെ മൊത്തവരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വർധനയെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു.
മൊത്ത വരുമാനത്തിൽ 1.28 കോടി രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് 50 ശതമാനത്തിൽ അധികമാണെന്ന് പ്രസിഡന്റ് പറഞ്ഞു. നടവരവ് ആദ്യദിനം1,00,10,900 രൂപ. 2018ൽ 75,88,950 രൂപയും 2017ൽ 75,85,185 രൂപയും ആയിരുന്നു നടവരവ്. അപ്പം വില്പനയിലൂടെ 13,98,110 രൂപ ലഭിച്ചു.
(2018ൽ 5,82,715 രൂപ, 2017ൽ 11,00,295 രൂപ). അരവണ വില്പനയിലൂടെ ഈ വർഷം ആദ്യദിനം 1,19,50,050 രൂപ ലഭിച്ചു. (2018ൽ 72,45,070 രൂപ, 2017ൽ 1,26,21,280 രൂപ).