സെലിബ്രിറ്റികളായ ആളുകളുടെ വിവാഹമോചന വാര്‍ത്ത കേള്‍ക്കുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. സിനിമാമേഖലയില്‍ നിരവധി പേരാണ് വിവാഹ മോചിതരായിട്ടുള്ളത്. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെയും വിവാഹമോചനവുമായി ബന്ധപ്പെടുത്തി ചിലരുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്.
വിജയ് യേശുദാസും നടന് ബോബി സിംഹയുമാണ് അക്കൗട്ടത്തില് ഏറ്റവും ഒടുവിലത്തെ ഹതഭാഗികള്‍. വിവാഹമോചനവാര്‍ത്ത നിഷേധിച്ച് ബോബി സിംഹ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും തങ്ങള്‍ സന്തോഷത്തോടെ നല്ലരീതിയിലാണ് ജീവിതം മുമ്പോട്ടു കൊണ്ടു പോകുന്നതെന്നും ദര്‍ശന വ്യക്തമാക്കി. 2002ല്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയും ദര്‍ശനയും കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2007 ജനുവരി 21നാണ് വിവാഹിതരായത്. 9 വര്‍ഷത്തെ ദാമ്പത്യത്തില്‍ അമേയ, അവ്യന്‍ എന്നീ രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.