ഹോ​ട്ട് ചേ​സിം​ഗ് വേണ്ട! ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത ഇരുചക്രവാഹന യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ വാഹനത്തിനു പി​ന്നാ​ലെ പോ​ലീ​സ് പാ​യ​രു​ത്; ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത ഇരുചക്രവാഹന യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ പാ​യ​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ഇ​ത്ത​രം ഹോ​ട്ട് ചേ​സിം​ഗ് യാ​ത്ര​ക്കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​പ​ക​ട​ത്തി​ലാ​ക്കും. സാ​ഹ​സി​ക​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ റോ​ഡു​ക​ളി​ല്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നു പ​രി​ഹാ​രം കാ​ണേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നും സിം​ഗി​ള്‍ ​ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ല്‍ കാ​മ​റ, ട്രാ​ഫി​ക് നി​രീ​ക്ഷ​ണ കാ​മ​റ, മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ, ഹാ​ന്‍​ഡി ക്യാം ​തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. ഇ​വ ഉ​പ​യോ​ഗി​ച്ചാ​ല്‍ പ​ഴു​തി​ല്ലാ​ത്ത തെ​ളി​വു​ക​ളി​ലൂ​ടെ നി​യ​മന​ട​പ​ടി​ക്ക് അ​വ​സ​രം ഒ​രു​ക്കാം. ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യും ഓ​ടി​ക്കു​ന്ന ഇരുചക്രവാഹനങ്ങൾ നി​ർ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ വാ​ഹ​ന​ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ വ​യ​ര്‍​ലെ​സി​ലൂ​ടെ കൈ​മാ​റി​യും മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.

ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് ഇ​ത്ത​രം വാ​ഹ​ന​ങ്ങളുടെ വേ​ഗം കു​റ​യ്ക്കാ​നും ക​ഴി​യും. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലും മാ​ത്ര​മേ ഗ​താ​ഗ​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പി​ടി​കൂ​ടാ​നു​ള്ള ചെ​ക്കിം​ഗ് ന​ട​ത്താ​വൂ എ​ന്ന 2012 മാ​ര്‍​ച്ച് മൂ​ന്നി​ലെ ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​ര്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. യാ​ത്ര​ക്കാ​രെ അ​മ്പ​ര​പ്പി​ച്ചു പി​ടി​കൂ​ടു​ക എ​ന്ന​ത​ല്ല, സു​ര​ക്ഷാ ശീ​ല​ങ്ങ​ള്‍ ഇ​വ​രെ പ​ഠി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഡ്രൈ​വ​ര്‍​മാ​ര്‍ നി​ർ​ത്തു​മെ​ന്ന മു​ന്‍​വി​ധി​യോ​ടെ ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ട​രു​ത്. ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. ഇ​തി​നാ​യി 2012 ല്‍ ​ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​ര്‍ ഉ​ണ്ടെ​ങ്കി​ലും ക​ട​ലാ​സി​ലു​റ​ങ്ങു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​പ്പു​റം ര​ണ്ട​ത്താ​ണി ദേ​ശീ​യപാ​ത​യി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റെ ബൈ​ക്കി​ടി​ച്ചു വീ​ഴ്ത്തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ മു​ഫ് ലി​ഹ് ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ അ​നു​വ​ദി​ച്ചാ​ണു ഹൈ​ക്കോ​ട​തി​ നി​രീ​ക്ഷ​ണം. ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ ട്രാ​ഫി​ക് കു​റ്റ​ങ്ങ​ള്‍ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സും ഗ​താ​ഗ​തവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ക്കു​ന്ന പ​ഴ​ഞ്ച​ന്‍ രീ​തി​ക​ളാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണമെന്നു ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ പ​ത്തി​നായിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ഫ് ലി​ഹ് ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ വ​രു​മ്പോ​ള്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​ർ​ത്താ​ന്‍ കൈ ​കാ​ണി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചുവീ​ഴ്ത്തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് എ​തി​രേ വ​ന്ന കാ​റി​ലി​ടി​ച്ചു ഹ​ര്‍​ജി​ക്കാ​ര​നും സു​ഹൃ​ത്തും റോ​ഡി​ല്‍ വീ​ണു പ​രി​ക്കേ​റ്റെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബൈ​ക്ക് നി​ർത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഹാ​ന്‍​ഡി​ലി​ല്‍ പി​ടി​ച്ചതാണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു.

Related posts