തിരുവനന്തപുരം: മദ്യപിക്കാന്‍ അവസരം നല്‍കാത്തതിന് മൂന്നംഗ സംഘം സെക്യൂരിറ്റി ജീവനക്കാരനെ മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിച്ചു.നെല്ലിമൂട് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന് മുള്ളുവിള കുരുവികാല പുത്തന്‍വീട്ടില്‍ അനില്‍ (44 )ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി 11 ന് ബൈക്കിലും കാറിലുമായി എത്തിയ സംഘം ബാങ്കില്‍ ഇരുന്ന് മദ്യപിക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് അനിൽ പറയുന്നു.മര്‍ദനമേറ്റ അനില്‍ രക്ഷയ്ക്കായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംഘം ഫോൺ തട്ടിപ്പറിച്ചതായും പരാതിയിൽ പറയുന്നു.
ബോധരഹിതനായ സെക്യൂരിറ്റി ജീവനക്കാരനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് നേതൃത്വംനല്‍കിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട് . ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു .