ശുദ്ധജലവിതരണം മുടങ്ങി; ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ന്‍  ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണമെന്ന്  ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റം 

പ​ത്ത​നം​തി​ട്ട: ഉ​പ​ഭോ​ക്താ​വി​ന് ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ​ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റം ഉ​ത്ത​ര​വ്. ത​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വി​ഴ്ച​വ​രു​ത്തി എ​ന്നാ​രോ​പി​ച്ച് ത​ടി​യൂ​ര്‍ സ്വ​ദേ​ശി​യും മു​തി​ര്‍​ന്ന പൗ​ര​നു​മാ​യ വ​ര്‍​ഗീ​സ് ഫി​ലി​പ്പ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മു​ട​ങ്ങാ​തെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​തി​ര്‍ ക​ക്ഷി​ക​ളാ​യ പ​ത്ത​നം​തി​ട്ട ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന് 5000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 1000 രൂ​പ വ്യ​വ​ഹാ​ര ചെ​ല​വാ​യും ന​ല്‍​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യുന്നു.

ജ​ല അ​ഥോ​റി​റ്റി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍​ക്ക് ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കാ​നും തു​ക വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും ഈ​ടാ​ക്കി ന​ല്‍​ക​ണ​മെ​ന്നും ഫോ​റം ഉ​ത്ത​ര​വി​ട്ടു. ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ബേ​ബി (ബേ​ബി​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ), അം​ഗം എ​ന്‍. ഷാ​ജി​താ ബീ​വി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചത്.

Related posts