കൊല്ലം: ആയിരകണക്കിന് യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു .കഴിഞ്ഞ ഒന്നര വർഷമായി ട്രെയിനുകളുടെ വൈകിയോട്ടം തുടർക്കഥയാണ് എല്ലാ വൈകിയോട്ടത്തിനും ഓരോ കാരണങ്ങൾ റെയിൽവേ കണ്ടെത്തുകയാണ്.
ജോലിസ്ഥലങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന യാത്രക്കാർ കടുത്ത മാനസിക സംഘർഷത്തിലാണ് .രാവിലെ മണിക്കുറുകൾ വൈകി ഓഫിസിൽ എത്തേണ്ട സാഹചര്യവും വൈകുന്നേരം മണിക്കുറുകൾ വൈകി മാത്രം വീട്ടിൽ എത്താൻ കഴിയുന്ന സാഹചര്യവും ഏറെ ബുദ്ധിമുട്ടിക്കുന്നു. ചില ദിവസങ്ങളിൽ ആലപ്പുഴ ലൈനിൽ അറ്റകുറ്റപണിയെന്നും അടുത്ത ദിവസങ്ങളിൽ കോട്ടയം പാതയിൽ അറ്റകുറ്റപണിയെന്നും റെയിൽവേ പ്രഖ്യാപിക്കുന്നു .
തത്വത്തിൽ എല്ലാ ദിവസവും എർണാകുളം- തിരുവനന്തപുരം പാതയിൽ വൈകിയോട്ടം തന്നെ ഫലം. ഇനിയും ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാൻ റെയിൽവേ തയ്യാറായില്ലെങ്കിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസിലേ ക്ക് യാത്രക്കാരുടെ മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അറിയിച്ചു.