പു​തി​യ കാ​ല​ത്തിന്‍റെ  മാ​ലി​ന്യ സം​ഭാ​വ​ന​യാ​യ ‘ഇ-​വേ​സ്റ്റ് ‘ നിർമാർജന പദ്ധതിയുമായി കടയ്ക്കൽ

കൊല്ലം :പു​തി​യ കാ​ല​ത്തി​ന്റെ മാ​ലി​ന്യ സം​ഭാ​വ​ന​യാ​യ ഇ-​വേ​സ്റ്റി​നെ പ​ടി​യി​റ​ക്കു​ക​യാ​ണ് ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​യ​ത്ത്. സ​മ്പൂ​ര്‍​ണ ശു​ചി​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യം മു​ന്‍​നി​റു​ത്തി ഇ-​വേ​സ്റ്റ് നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞം ന​ട​ത്തു​ക​യാ​ണ് . 22, 23 തീ​യ​തി​എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ക​ള​ക്ഷ​ന്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് വേ​സ്റ്റ് ശേ​ഖ​ര​ണം.

എ​ല്ലാ വീ​ടു​ക​ളി​ല്‍ നി​ന്നു​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ മെ​റ്റീ​രി​യ​ല്‍ റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്റ​റി​ല്‍ എ​ത്തി​ച്ച ശേ​ഷം ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റും.ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ടി ​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ക​മ്പ്യൂ​ട്ട​ര്‍, എ​മ​ര്‍​ജ​ന്‍​സി, റേ​ഡി​യോ, ഇ​ല​ക്‌​ട്രോ​ണി​ക് ഗെ​യിം, ലാ​പ്‌​ടോ​പ്, മി​ക്‌​സി, ഗ്രൈ​ന്‍​ഡ​ര്‍, ഫാ​ന്‍ എ​ന്നി​വ​യ്ക്ക് പു​റ​മേ ചെ​രു​പ്പു​ക​ളും സം​ഭ​രി​ക്കും.

നാളെ ഇ​ള​മ്പ​ഴ​ന്നൂ​ര്‍, കോ​ട്ട​പ്പു​റം, വ​ട​ക്കേ വ​യ​ല്‍, പ​ന്ത​ളം​മു​ക്ക്, പാ​ല​ക്ക​ല്‍, ആ​ല്‍​ത്ത​റ​മൂ​ട്, ടൗ​ണ്‍, മ​റ്റി​ടം​പാ​റ, ആ​റ്റു​പു​റം, ഇ​ട​ത്ത​റ 23ന് ​വെ​ള്ളാ​ര്‍​വ​ട്ടം, കു​റ്റി​ക്കാ​ട്, കാ​ര​ക്കാ​ട്, മു​കു​ന്ദേ​രി, ചി​ങ്ങേ​ലി, തു​മ്പോ​ട്, ഗോ​വി​ന്ദ​മം​ഗ​ലം, പു​ല്ലു​പ​ണ, കാ​ര്യം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലു​മാ​ണ് ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ക.

ഇ-​വേ​സ്റ്റ് നി​ര്‍​മാ​ര്‍​ജ​നം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ര്‍​ണ ശു​ചി​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മാ​റു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ര്‍ എ​സ് ബി​ജു പ​റ​ഞ്ഞു. എ​ല്ലാ പൊ​തു​ജ​ന​ങ്ങ​ളും വാ​ര്‍​ഡ് ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ള​ക്ഷ​ന്‍ ക്യാ​മ്പി​ല്‍ ഇ-​വേ​സ്റ്റു​ക​ള്‍ എ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

Related posts