സുൽത്താൻ ബത്തേരി: ആ കുഞ്ഞുമനസുകൾക്ക് സഹിക്കാനാവുന്നതിനുമപ്പുറമായിരുന്നു പ്രിയ കൂട്ടുകാരിയുടെ ദാരുണാന്ത്യം. അതുകൊണ്ട് തന്നെ ഷഹ്ല ഷെറിന്റെ ജീവൻ നഷ്ടമാകാനിടയാക്കിയ അനാസ്ഥയ്ക്കെതിരെ മാധ്യമങ്ങളുടെ മുന്പിലെത്തി കൂട്ടുകാരികൾ പൊട്ടിത്തെറിച്ചു. ഏഴാമത്തെ പിരീഡിനിടെയാണ് സംഭവം.
പാന്പ് കടിച്ചതാണെന്ന് ഷഹ്ല ഒരുപാട് വട്ടം അധ്യാപകരോട് പറഞ്ഞിട്ടും അവരത് ചെവിക്കൊണ്ടില്ല. ആണി കുത്തിയതാണ്, ഡസ്ക്കോ, കല്ലോ തട്ടിയതാണ് എന്നിങ്ങനെയായിരുന്നു അധ്യാപകർ പറഞ്ഞുകൊണ്ടിരുന്നത്. ഒരധ്യാപിക മറ്റുള്ളവരോട് കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് നിരവധി വട്ടം പറഞ്ഞിട്ടും അവരത് ചെവിക്കൊണ്ടില്ല.
ചുറ്റും കൂടിയ കുട്ടികളെ അധ്യാപകരിലൊരാൾ വടിയെടുത്ത് ഓടിക്കുകയും ചെയ്തു. ഈ സമയത്ത് കസേരയിലിരിക്കുന്ന ഷഹ്ലയുടെ കാലിൽ വെള്ളമൊഴിച്ച് അവർ കഴുകുകയായിരുന്നുവെന്നും അപ്പോൾ നീല നിറം വന്നിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഒടുവിൽ അധ്യാപകരുടെ നിരവധി കാറുകൾ സ്കൂൾ കോന്പൗണ്ടിലുണ്ടായിട്ടും എൻസിസി ജീപ്പിൽ കുട്ടിയുടെ പിതാവ് എത്തിയതിന് ശേഷമായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സഹപാഠികൾ കൂട്ടിച്ചേർക്കുന്നു.