സഹോദരന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധത്തിലേർപ്പെട്ട ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചു മൂടി ഭാര്യ. 35 കാരനായ മഹേഷ് ബനവാലിനെയാണ് ഭാര്യ കൊന്ന് അടുക്കളയിലെ സ്ലാബിനടിയിൽ കുഴിച്ചു മൂടിയത്. പിന്നീട് ഒരു മാസത്തോളം ഇതിന് സമീപത്ത് പാചകം ചെയ്യുകയും ചെയ്തു. ഒക്ടോബർ 22നാണ് മധ്യപ്രദേശില കരോണ്ടി ഗ്രാമവാസിയായ മഹേഷിനെ കാണാതാവുന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
യുവാവിനെ കാണാതായ സംഭവത്തിൽ ജേഷ്ഠസദോരൻ പോലീസിൽ ബന്ധപ്പെട്ടു. താനും ബന്ധുക്കളും മഹേഷിന്‍റെ വീട്ടിലെത്തിയപ്പോൾ സഹോദരന്‍റെ ഭാര്യ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്ന അർജുന്‍റെ വാക്കുകളാണ് മഹേഷിന്‍റെ തിരോധനത്തിൽ തുമ്പുണ്ടായത്. ഉടൻ പോലീസ് ഇവരുടെ വീട്ടിലെത്തുകയും വീട് പരിശോധിക്കുകയും ചെയ്തു. വീട് മുഴുവൻ ഗുർഗന്ധം, ദുർഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്തി അടുക്കളയിലെ സ്ലാബ് പൊക്കിയപ്പോൾ കണ്ടത് അഴുകിയ നിലയിലെ മഹേഷിന്‍റെ മൃതദേഹം.
പോലീസ് ചോദ്യം ചെയ്യലിൽ എല്ലാ സത്യവും തുറന്ന് പറഞ്ഞ് ഭാര്യ. താൻ തന്നെയല്ല ഭർത്താവിനെ കൊന്നതെന്നും മഹേഷിന്‍റെ സഹോദരനും പങ്കുണ്ടെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. സഹോദരൻ ഗംഗാറാമിന്‍റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്ന മഹേഷിനെ കൊല്ലാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ വെളിപ്പെടുത്തൽ തള്ളി സഹോദരൻ. യുവതിക്ക് ഒറ്റയ്ക്ക് ഈ കൊലപാതം ചെയ്യാൻ സാധിക്കില്ലെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നും പോലീസ് പറയുന്നു.