ആലപ്പുഴ: ആര്യാട് പള്ളിമുക്ക് ആസ്പിന്‍വാള്‍ റോഡിന്റെ ശോചനീയാവസ്ഥ വര്‍ഷങ്ങളായി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊറ്റംകുളങ്ങര ആര്യാട് കിഴക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുഴിയിലിരുപ്പ്സമരം സംഘടിപ്പിച്ചു. പ്രശ്നം പരിഹരിക്കാത്ത പക്ഷം പിഡബ്ലിയുഡി ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ആര്. അംജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. ബിനുകുമാര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറിമാരായ ആര്. ജയചന്ദ്രന്, സജില്‍ ഷരീഫ്, രാഹുല്‍ കൃഷ്ണന്, തായിഫുദ്ദീന്, തൗഫഖ്.എന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ന്യൂഹ്മാന്കുട്ടി, ബ്ളോക്ക് ജനറല്‍ സെക്രട്ടറിമാരായ സിനാനുദ്ദീന് മൂരിക്കുളം, ബിനു ജേക്കബ്, എസ്. ഗോപകുമാര്‍, അജികുമാര്‍ ചിറ്റേഴം, എ.ഡി. തോമസ്, എസ്. ശ്യംജിത്ത്, എസ്. ഷഫീക്ക്, ശരത് ബാബു, ഷാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.