കോഴഞ്ചേരി: സർക്കാർ സ്കൂളുകൾ സമയബന്ധിതമായി ഹൈടെക്കാകുമെന്ന പ്രഖ്യാപനങ്ങൾ കിഫ്ബ് ഫയലുകളിൽ ഒതുങ്ങിയപ്പോൾ കാടുപിടിച്ചു കിടക്കുന്ന പരിസരങ്ങൾ ഇന്ന് ബാധ്യതായി മാറി. എയ്ഡഡ് വിദ്യാലയങ്ങളോടു മാനേജ്മെന്റുകൾ പഴയ രീതിയിലുള്ള താത്പര്യം കാട്ടാതെ ആയപ്പോൾ ഇവയുടെ ഭൗതികസാഹചര്യങ്ങളും പരാതികൾ നിറഞ്ഞതായി.
പാന്പുകളുടെയും മറ്റ് ഇഴ ജന്തുക്കളുടെയും ഭീഷണി നേരിടുന്ന നിരവധി വിദ്യാലയങ്ങളാണ് കോഴഞ്ചേരിയിലും സമീപ സ്ഥലങ്ങളിലുമുള്ളത്. തിരുവല്ല – കുന്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജഗ്ഷനു സമീപമുള്ള ശ്രീ വിവേകാനന്ദ ഹൈസ്കുളിന്റെ ചുറ്റുവളപ്പിലുള്ള സ്ഥലങ്ങളെല്ലാം കാടു പിടിച്ചു കിടക്കുകയാണ്. കഴിഞ്ഞിടെ യുപി വിഭാഗത്തിലെ ഒരു ക്ലാസ് റൂമിൽ കയറിയ പാന്പിനെ വിദ്യാർഥികൾ തന്നെ അടിച്ചുകൊല്ലുകയായിരുന്നു.
സ്കൂൾ ഗ്രൗണ്ടിലും ഉപയോഗ ശൂന്യമായ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തും വനത്തിന് സമാന രീതിയിലും ചെടികളും വൃക്ഷങ്ങളും പടർന്നു പന്തലിച്ച് കിടക്കുകയാണ്. അധ്യാപർ എത്ര ശ്രമിച്ചാലും കുട്ടികൾ കളിക്കാനും മറ്റും കാടുപിടിച്ച സ്ഥലങ്ങളിലേക്ക പോകുക പതിവാണ്. പുല്ലാട് ജംഗ്ഷനിൽ നിന്നും മല്ലപ്പള്ളിയിലേക്കുള്ള പാതയിൽ അഞ്ചിലധികം വിദ്യാലയങ്ങളാണുള്ളത്.
റോഡ് മുറിച്ചു കടന്നാണ് കുട്ടികൾ രാവിലെ സ്കൂളിലെത്തുന്നതും വൈകുന്നേരം സ്കൂളിന് പുറത്തിറങ്ങുന്നതും. കഴിഞ്ഞ അധ്യയന വർഷത്തിൽ പുല്ലാട് എസ്വി ഹൈസ്കൂളിലേക്ക് റോഡ് മുറിച്ചു കടന്ന വിദ്യാർഥിയെ അമിത വേഗത്തിൽ വന്ന സ്വകാര്യ വാഹനം ഇടിച്ച് പരിേൽപിച്ച സംഭവം സമീപകാലത്തുണ്ടായതാണ്. മാസങ്ങളോളം കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളജിലടക്കം തീവ്ര പ്രചരണ വിഭാഗത്തിലായിരുന്നു കുട്ടി.
സ്കൂൾ സമീപങ്ങളിൽ പോലീസിന്റെയോ എസ്പിസിയുടെയോ സേവനം ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞെങ്കിലും കാര്യമായ നടപടികൾ ഒന്നും ഇതുവരെയുണ്ടായിട്ടില്ല. എസ്പിസിയുടെ യൂണിറ്റു തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുല്ലാട് വടക്കേ കവലയിലുള്ള സ്കൂളിലേക്കും റോഡ് മുറിച്ചു കടന്നാണ് കുട്ടികളെത്തുന്നത്. കോഴഞ്ചേരി പൊയ്യാനിൽ ജംഗ്ഷനിലുള്ള ഹയർ സെക്കൻഡറി സ്കൂളിലും പഴതെരവിലുള്ള സർക്കാർ ഹൈസ്കൂളിലും കുട്ടികളെത്തുന്നത് റോഡ് മുറിച്ചുകടന്നാണ്. ശബരിതീർഥാടനം ആരംഭിച്ചതോടെ താത്കാലികമായി പോലീസിന്റെ സേവനം ലഭ്യമാണ്.
അപകടങ്ങൾ ഉണ്ടാകുന്പോൾ പരിഷ്കാരങ്ങൾ ആരംഭിക്കുകയും പിന്നീട് സ്വയം നിന്നു പോകുന്നതും പതിവ് കാഴ്ചയാണ്. കോയിപ്രം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് ജലാശയം നിറഞ്ഞ ചാലാണ് സ്കൂൾ വളപ്പിലുണ്ടായിരുന്ന കാടുകൾ സ്കൂളിലെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കരാറുകാരാണ് വെട്ടിതെളിച്ചത്. സ്കൂളിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നുണ്ടെങ്കിലും സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്നുള്ള വൃക്ഷങ്ങളുംമറ്റും മതിലിന് മുകളിലൂടെ സ്കൂളിലേക്ക് ചാഞ്ഞു കിടക്കുകയാണ്