കോട്ടയം: തിരുനക്കരയിലെ മൊബൈൽ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനക്കാരനെ കോട്ടയം വെസ്റ്റ് പോലീസ് ചോദ്യം ചെയ്യുന്നു. മോഷണം നടത്തിയ സംഘത്തിനു സിം കാർഡുകൾ എടുത്തു നല്കിയെന്നു സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ഇയാൾക്കു പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു.
നാളുകൾക്കു മുന്‍പ് തിരുനക്കരയിലെ മൊബൈൽ ഷോപ്പിൽനിന്ന് എട്ടു ലക്ഷത്തോളം രൂപയുടെ ഫോണുകളാണ് മോഷണം പോയത്. മോഷണം പോയ ഫോണുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുന്നതിടിയിലാണ് ഇയാളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചത്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.