ചാലക്കുടി: നോർത്ത് ജംഗ്്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വെട്ടിയിട്ട മരത്തിന്റെ ചില്ലകളും മാലിന്യങ്ങളും നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമായി. പിഡബ്ല്യുഡി അധികൃതർ വെട്ടിയിട്ട മരത്തിന്റെ കൊന്പുകളും മറ്റും റോഡിൽ കുന്നുകൂടിക്കിടക്കുകയാണ്. ഇതിനാൽ ഇതുവഴി കടന്നുപോകുന്ന വിദ്യാർഥികളടക്കം നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കയാണ്.
ഈ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും നടന്നുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. വ്യാപാരികളും മറ്റും ഇവ നീക്കം ചെയ്യണമെന്ന് അധികൃതരോടാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. അഡ്വ. പോളി കണിച്ചായി, അഡ്വ. പി.ഐ. മാത്യു, വർഗീസ് മാളിയേക്കൽ, സി.കെ.വിൻസെന്റ്, വിൻസെന്റ് മാത്യു, ലിസി ജോബി, ജോയി മഞ്ഞളി, ആന്േറാ എരിഞ്ഞേരി, റഹീം എന്നിവർ പ്രതിഷേധ സമരത്തിനു നേതൃത്വം നൽകി.