കൊല്ലം :ചെന്നൈ ഐ ഐ ടി വിദ്യാര്‍ഥിനിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന മെഗാ അദാലത്തിലാണ് കമ്മീഷന്റെ നിര്‍ദേശം. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ വംശീയ അതിക്രമവും ഉള്‍പ്പെടുന്നു. അതിന്റെ തെളിവാണ് ഐ ഐ ടി യിലെ ഒന്നാം റാങ്കുകാരിയായ ഫാത്തിമാ ലത്തീഫിന്റെ മരണം. കമ്മീഷന് ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നതെന്നും വ്യക്തമാക്കി.
18 വയസ് കഴിഞ്ഞാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്നുള്ള മാതാപിതാക്കളുടെ ചിന്താഗതി മാറണം. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സ്വയംപ്രാപ്തി കൈവരിച്ചതിനുശേഷം മാത്രം വിവാഹം നടത്തണം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികള്‍ പരിഗണിക്കവേയാണ് പരാമര്‍ശം.
സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമായിരുന്നു കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറെയും. 70 പരാതികള്‍ പരിഗണിച്ചു. 16 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് നേടുന്നതിനായും 50 പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റി.
കമ്മീഷന് അംഗങ്ങളായ ഡോ ഷാഹിദ കമാല്‍, അഡ്വ എം എസ് താര, കമ്മീഷന് സി ഐ എം സുരേഷ് കുമാര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, അഡ്വ ഹേമ ശങ്കര്‍, അഡ്വ ആര് സരിത, അഡ്വ ജയാ കമലാസനന്, അഡ്വ ബെച്ചി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.