ഭീകരരാണിവർ, കൊടുംഭീകരർ..! വമ്പൻ പാമ്പിനെ സ്കിപ്പിംഗ് റോപ്പാക്കി കുട്ടികൾ

മൂന്ന് കുട്ടികളുടെ സ്കിപ്പിംഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇതിലെന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവർ കുട്ടികളുടെ കൈയിലിരിക്കുന്ന സ്കിപ്പിംഗ് റോപ്പ് നോക്കിയാൽ ബോധ്യമാകും. അഞ്ചടി നീളമുള്ള ഒരു ഭീമൻ പാമ്പിനെയാണ് കുട്ടികൾ സ്കിപ്പിംഗ് റോപ്പാക്കിയത്.

പാമ്പിന്‍റെ രണ്ടറ്റത്തുമായി പിടിച്ച് രണ്ട് കുട്ടികൾ ചുഴറ്റുമ്പോൾ മറ്റൊരു കുട്ടി ചാടുന്നതാണ് വീഡിയോയിൽ. വിയറ്റ്നാമിൽ നിന്നുള്ള വീഡിയോയാണെന്ന് പറയുന്നുണ്ടെങ്കിലും സ്ഥലം സംബന്ധിച്ച് വ്യക്തമായ അറിവില്ല. സംഗതി ചത്ത പാമ്പാണെങ്കിലും കുട്ടികളുടെ ധൈര്യം സമ്മതിച്ചുകൊടുക്കണമെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം.

Related posts