മുറിവിന് മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തി കുരങ്ങൻ; അമ്പരന്ന് നാട്ടുകാർ

മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ രോഗിയെ കണ്ട് ഉടമ ആദ്യം ഞെട്ടി. ഒരു കുരങ്ങനാണ് കക്ഷി. വെറുതെ വന്നതാണെന്ന് കരുതി ആദ്യം കുരങ്ങനെ അവർ അത്ര മൈൻഡ് ചെയ്തില്ല. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് സംഗതി മനസിലായത്. കാലിലും ദേഹത്തുമേറ്റ മുറിവിന് മരുന്ന് അന്വേഷിച്ചാണ് കക്ഷി മെഡിക്കൽ ഷോപ്പിലെത്തിയത്.

ബിർഭും ജില്ലയിലെ മല്ലാർപുരിലാണ് രസകരമായ സംഭവം അരങ്ങേറിയത്. റെയിൽവേ സ്റ്റേഷനിൽ കുരങ്ങുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു കുരങ്ങന് പരിക്കേറ്റത്. മുറിവ് കണ്ടപ്പോൾ കക്ഷി മനുഷ്യരെപ്പോലെ നേരെ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു.

മുറിവുകളിൽ ഫാർമസിസ്റ്റ് മരുന്ന് വെച്ച് ബാൻഡേജ് കെട്ടിക്കൊടുത്തു. അപ്പോഴെല്ലാം അനുസരണയോടെ അത് സഹകരിച്ചു. മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കുടിച്ചാണ് കുരങ്ങൻ മടങ്ങിയത്.

Related posts