അ​ജു​വി​ന് ചി​ല​തു പ​റ​യാ​നു​ണ്ട്….

മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി​യ കോ​മ​ഡി കാ​ട്ടി​യ പ​യ്യ​ന​ല്ല ഇ​ന്ന് അ​ജു വ​ർ​ഗീ​സ്. പ​ത്തു വ​ർ​ഷ​ത്തി​ലേ​ക്കെ​ത്തു​ന്ന ക​രി​യ​റി​ൽ നൂറി​ല​ധി​കം ചി​ത്ര​ങ്ങ​ൾ. പ​തി​വാ​യി ക​ണ്ട ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നും പൊ​ളി​ച്ചെ​ഴു​ത്ത​ി​ന്‍റെ കാ​ല​ത്തി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ ഈ നടൻ സ​ഞ്ച​രി​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ത്ത് പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഹെ​ല​നി​ൽ അ​ജു അ​വ​ത​രി​പ്പി​ച്ച പോ​ലീ​സ് ക​ഥാ​പാ​ത്രം. അ​തി​നു പി​ന്നാ​ലെ ക​മ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യും എ​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. പാ​ത്രാ​വി​ഷ്കാ​ര​ത്തി​ൽ പു​തി​യ ത​ല​ങ്ങ​ൾ തേ​ടു​ന്ന ത​ന്‍റെ സി​നി​മ സ​ഞ്ചാ​ര​ത്തെ​ക്കു​റി​ച്ച് അ​ജു​വി​നു ചി​ല​ത് പ​റ​യാ​നു​ണ്ട്!

ക​മ​ലയുടെ വിശേഷങ്ങൾ എന്തൊക്കെയാണ് ‍?

ക​മ​ല ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​ണ്. ക​മ​ല ആരാണ്, അല്ലെങ്കിൽ എന്താണ് എ​ന്ന​റി​യാ​നു​ള്ള ബ്രോ​ക്ക​റാ​യ സ​ഫ​റി​ന്‍റെ യാ​ത്ര​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ സി​നി​മ​യി​ലേ​ക്ക് നാ​യ​ക​നാ​യി എ​ന്നെ വി​ളി​ക്കുമെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നതല്ല. അ​ദ്ദേ​ഹം എ​പ്പോ​ഴും സ​ബ്ജ​ക്ട് വ​ള​രെ ഫോ​ക്ക​സ് ചെ​യ്യു​ന്ന സം​വി​ധാ​യ​ക​നാ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ ക​മ​ല​യി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ അ​ന്ധ​മാ​യി വി​ശ്വ​സി​ക്കു​ക​യാ​ണ് ഞാ​ൻ ചെ​യ്ത​ത്. ഞാ​ൻ നാ​യ​ക​നാ​യി സി​നി​മ എ​ത്തു​ന്പോ​ൾ ബി​സി​ന​സ് സൈ​ഡി​നെ​ക്കു​റി​ച്ചു​ള്ള സം​ശ​യം ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ സ​ബ്ജ​ക്ടി​ൽ അ​ദ്ദേ​ഹം കോ​ണ്‍​ഫി​ഡ​ന്‍റാ​യി​രു​ന്നു. അ​ത് വി​ശ്വ​സി​ക്കു​ക​യാ​ണ് ഞാ​ൻ ചെ​യ്ത​ത്.

ക​രി​യ​റി​ൽ വ​ള​രെ നി​ർ​ണാ​യ​ക സ​മ​യ​ത്തി​ലൂ​ടെ​യാ​ണ് കടന്നുപോകുന്നത് എ​ന്നു തോ​ന്നു​ന്നു​ണ്ടോ?

ആ​ദ്യ​രാ​ത്രി, ഹെ​ല​ൻ, ഇ​പ്പോ​ൾ ക​മ​ല​യിലും കാ​ര​ക്ട​ർ വേ​ഷമാണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ മാറ്റം വളരെ ആ​ഗ്ര​ഹി​ച്ചതാ​ണ്. ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​നി​ക്കു ചെ​യ്യാ​ൻ സാ​ധി​ക്കു​മോ എ​ന്ന സ്വ​യം വി​ല​യി​രു​ത്ത​ലി​നു വേ​ണ്ടി​യാ​യി​രു​ന്നു അ​ത്. ഹ്യൂ​മ​ർ ചെ​യ്യു​ന്പോ​ൾ ­ന​മ്മു​ടെ മാ​ന​സി​കാ​വ​സ്ഥ എ​ന്തു ത​ന്നെ​യാ​യാ​ലും പ്രേക്ഷകരെ ചി​രി​പ്പി​ച്ചാ​ൽ മ​തി.

പ​ക്ഷേ, ഒ​രു കാര​ക്ട​ർ റോ​ൾ ചെ​യ്യു​ന്പോ​ൾ ന​മ്മു​ടെ ശ​രീ​ര ഭാ​ഷ​യ്ക്കും ശ​ബ്ദ​ത്തി​നു​മെ​ല്ലാം പ്രാ​ധാ​ന്യ​മു​ണ്ട്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​രു​ത്ത് ഒ​രി​ട​ത്തും ന​ഷ്ട​പ്പെ​ടാ​ൻ പാ​ടി​ല്ല. ഇ​തൊ​ക്കെ എ​ന്നെ സം​ബ​ന്ധി​ച്ച് പു​തി​യ കാ​ര്യ​മാ​ണ്. മു​ന്പ് അ​ത്ത​ര​ത്തി​ൽ എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ സു ​സു സു​ധി വാ​ൽ​മീക​ത്തിലും ഒ​പ്പ​ത്തി​ലു​മാ​ണ്.

കാരക്ട​ർ വേ​ഷ​ത്തി​ലേ​ക്കു​ള്ള മാ​റ്റം എ​ങ്ങ​നെ തി​രി​ച്ച​റി​യു​ന്നു?

ഹെ​ല​ൻ ക​ണ്ട​തി​നു ശേ​ഷം മി​ത​ത്വ​മുള്ള ശ​രീ​ര ഭാ​ഷ കൊ​ണ്ടുവ​ന്നി​രി​ക്കു​ന്നു എ​ന്നു പ​ല​രും പ​റ​യു​ന്പോ​ൾ അ​ത് ന​ട​ൻ എ​ന്ന നി​ല​യി​ൽ എ​ന്‍റേയും ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ മു​ഖേ​ന പ്രേ​ക്ഷ​ക​രും സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഉ​ള്ള​വ​ർ ഫോ​ണ്‍ വി​ളി​ച്ചും ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നു.

നടനിൽ നിന്നും നിർമാതാവിലേക്ക് എത്തുന്നത് ?

സി​നി​മ നി​ർ​മാ​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​തി​നു കാ​ര​ണം ഈ ​മാ​ധ്യ​മ​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​മാ​ണ്. ഒ​രി​ക്ക​ലും ന​ട​നാ​കു​മെ​ന്നു ക​രു​തി​യ ആ​ള​ല്ല ഞാ​ൻ. അ​ങ്ങ​നെ ഒ​രു പാ​ര​ന്പ​ര്യ​മോ, ഒ​ന്നും കാ​ണി​ച്ചു തെ​ളി​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലോ ആ​കാം ന​ട​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കാ​തി​രു​ന്ന​ത്. മ​ല​ർ​വാ​ടി​യി​ലേ​ക്ക് വി​നീ​തി​ന്‍റെ വി​ളി എ​ത്തു​ന്നി​ട​ത്തു നി​ന്നു​മാ​ണ് ജീ​വി​തം മാ​റി​ത്തു​ട​ങ്ങു​ന്ന​ത്.

ഇ​പ്പോ​ൾ നി​ർ​മാ​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നി​ങ്ങ​നെ​യു​ള്ള വേ​ഷ​ങ്ങ​ൾ കൂ​ടി. വ​ലി​യ സ​ന്തോ​ഷം തോ​ന്നു​ന്ന​ത് ഓ​ണം ഫെ​സ്റ്റി​വ​ൽ സീ​സ​ണി​ൽ ലൗ​വ് ആ​ക്ഷ​ൻ ഡ്രാ​മ പോ​ലെ ഒ​രു മാ​സ് പ​ട​വും ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ റി​യ​ലി​സ്റ്റി​ക് ക​ണ്ട​ന്‍റു​ള്ള മ​റ്റൊ​രു സി​നി​മ ഹെ​ല​നും ഞ​ങ്ങ​ളു​ടെ നി​ർ​മാ​ണ ക​ന്പ​നിയായ ഫ​ന്‍റാ​സ്റ്റി​ക് സി​നി​മ​യ്ക്കു പ്രേ​ക്ഷ​ക​ർ​ക്കു കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​താ​ണ്.

ഇ​നി നി​ർ​മി​ക്കു​ന്ന​ത് അ​രു​ണ്‍ ച​ന്ദു സം​വി​ധാ​നം ചെ​യ്യു​ന്ന സാ​ജ​ൻ ബേ​ക്ക​റി സി​ൻ​സ് 1962 ആ​ണ്. അ​തി​നു ശേ​ഷം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന പാ​തി​രാ​ക്കു​ർ​ബാ​ന​ വി​ത​ര​ണ​ത്തി​നും എ​ത്തി​ക്കു​ന്നു.

തിരക്കഥാകൃത്താകുന്നതിന്‍റെ വിശേഷങ്ങൾ ?

വ​ള​രെ ആ​ക​സ്മി​ക​മാ​യി തി​ര​ക്ക​ഥാ​കൃ​ത്താ​യ​താ​ണ് ഞാ​ൻ. സ്കൂ​ൾ- കോ​ള​ജ് കാ​ല​ത്തി​ന്‍റെ നൊ​സ്റ്റാ​ൾ​ജി​യ​യാ​ണ് ബേ​ക്ക​റി​ക​ൾ. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു ക​ഥാ​പാ​ത്രം സം​വി​ധാ​യ​ക​ന്‍റെ മ​ന​സി​ൽ വ​ന്ന​പ്പോ​ൾ ബാ​ക്കി ക​ഥ ഞ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഥ പൂ​ർ​ത്തി​യാ​യി വ​ന്ന​പ്പോ​ൾ അ​തൊ​രു നി​ഷ്പ​ക്ഷ​മാ​യ സ്ത്രീ​പ​ക്ഷ സി​നി​മ​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് സാ​ധ്യ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ വ​ള​രെ സീ​രി​യ​സ് ക​ണ്ട​ന്‍റു​ള്ള സബ്ജക്ടാണ​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഞാ​നാ​ണ്. എ​ന്‍റെ മു​തി​ർ​ന്ന സ​ഹോ​ദ​രി​യാ​യി ലെ​ന​യും നാ​യി​ക​യാ​യി പു​തു​മു​ഖം ര​ഞ്ജി​ത മേ​നോ​നും എ​ത്തു​ന്നു​ണ്ട്.

ലൗ​വ് ആ​ക്ഷ​ൻ ഡ്രാ​മ 100-ാം ദി​വ​സ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. അ​ത്ര​യും വ​ലി​യ വി​ജ​യത്തെക്കുറിച്ച് ?

പൂ​ർ​ണ​മാ​യും വാ​ണി​ജ്യ ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​സ്വാ​ദ​ന​ത്തി​നു മാ​ത്രം ഒ​രു​ക്കി​യ ഒ​രു പ്രേ​ജ​ക്ടാ​യി​രു​ന്നു അ​ത്. അ​തി​ൽ വി​ജ​യി​ച്ചു എ​ന്ന​താ​ണ് വാ​സ്ത​വം. അ​തി​നു ശേ​ഷം ന​മ്മു​ടെ ത​ന്നെ ബാ​ന​റി​ൽ വ​ന്ന​താ​യി​രു​ന്നു ഹെ​ല​ൻ. ഇ​നി സാ​ജ​ൻ ബേ​ക്ക​റി എ​ത്തു​ന്നു. ലൗ​വ് ആ​ക്ഷ​ൻ മാ​സ് ചി​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ ഹെ​ല​ൻ സ​ർ​വൈ​വ​ൽ ത്രി​ല്ല​റാ​ണ്. സാ​ജ​ൻ ബേ​ക്ക​റിയാകട്ടെ ഫീ​ൽ ഗു​ഡ് മൂ​വി​യാ​യി​ട്ടാ​യി​രി​ക്കും എ​ത്തു​ന്ന​ത്.

ഒ​ൻ​പ​ത് വ​ർ​ഷത്തെ യാത്രയിൽ ഹെ​ല​ൻ വ​രെ 105 സി​നി​മ​ക​ൾ. തിരിഞ്ഞു നോക്കുന്പോൾ ?

ഇ​തു​വ​രെ​യു​ള്ള യാ​ത്ര ആ​സ്വ​ദി​ച്ചും ഓ​രോ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചും അ​റി​യാ​തെ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇപ്പോൾ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി വ​രു​ന്നുണ്ട്. ഇ​തു​വ​രെ ചെ​യ്ത ഓ​രോ സി​നി​മ​യും എ​ന്നി​ലേ​ക്ക് വ​ന്നെ​ത്തി​യ​താ​ണ്. 100 ദി​വ​സ​ത്തി​ൽ അ​ധി​കം ഓ​ടി​യ സി​നി​മ​ക​ളു​ടേയും ഒ​റ്റ ദി​വ​സം കൊ​ണ്ട് തി​യ​റ്റ​റി​ൽ നി​ന്നും മാ​റി​യ സി​നി​മ​ക​ളു​ടെയും ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

യു​വ ത​ല​മു​റ​യി​ൽ നിൽക്കുന്പോഴും സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളി​ൽ സജിവമാകുന്നത് ?

സീ​നി​യേ​ഴ്സി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​നു​ള്ള കൊ​തി​യാ​ണ​ത്. സി​നി​മ എ​ന്ന മാ​ധ്യ​മം ന​മ്മു​ടെ മ​ന​സി​ൽ ഇ​ടം നേ​ടു​ന്ന​ത് അ​വ​രു​ടെ മു​ഖം ക​ണ്ടാ​ണ്. അ​വ​ർ​ക്കൊ​പ്പം അ​വ​സ​രം കി​ട്ടു​ന്പോ​ൾ ആ ​അ​നു​ഭ​വ​ങ്ങ​ൾ ന​മു​ക്കും ല​ഭി​ക്കു​ക​യാ​ണ്. ആ ​ഭാ​ഗ്യം ഇ​നി​യും ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.

പു​തി​യ ചി​ത്ര​ങ്ങ​ൾ ഏ​തൊ​ക്കെ​യാ​ണ് ?

ഇ​നി റി​ലീ​സ് ചെ​യ്യാ​നു​ള്ള​ത് സാ​യാ​ഹ്‌​ന വാ​ർ​ത്ത​ക​ൾ, ഉ​റി​യ​ടി, ജാ​ക്ക് ആ​ൻ​ഡ് ജി​ൽ, വൃ​ത്തം, ഉ​ല്ലാ​സം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ്. സാ​ജ​ൻ ബേ​ക്ക​റി ഡി​സം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

ലിജിൻ കെ.ഈപ്പൻ

Related posts