കൊച്ചി: ശബരിമലയിൽ പോകാൻ സംരക്ഷണം ആവശ്യപ്പെട്ടു രഹ്ന ഫാത്തിമ. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർക്കാണ് ഇതു സംബന്ധിച്ച അപേക്ഷ നൽകിയത്.
നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണു ശബരിമലയ്ക്ക് പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹ്ന ഫാത്തിമ മാധ്യമങ്ങളോടു പറഞ്ഞു. ജൻമദിനമായ നവംബർ 26-നു മാലയിടാമെന്നാണു കരുതുന്നത്. കുടുംബത്തോടെ പോകാനാണു പദ്ധതി. ഭക്തരുടെ എതിർപ്പിനെ ഭയപ്പെടുന്നില്ലെന്നും രഹ്ന ഫാത്തിമ കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്നാണ് രഹ്ന ഫാത്തിമയ്ക്കു കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ നൽകിയ മറുപടി. കഴിഞ്ഞ മണ്ഡലകാലത്തും രഹ്ന ഫാത്തിമ ശബരിമലയിൽ കയറാൻ ശ്രമിച്ചെങ്കിലും എതിർപ്പിനെ തുടർന്നു പിൻമാറേണ്ടി വന്നിരുന്നു.