തുറവൂർ: സ്കൂൾ പരിസരത്തെ കാടുകളും മറ്റും വെട്ടിമാറ്റി ശുചിയാക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാതെ സ്ക്കൂൾ അധികൃതർ. വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥി സഹലാ ഷെറിൻ ക്ലാസ് മുറിയിൽ വച്ച് പാന്പ് കടിയേറ്റു മരിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പരിസരവും അടിയന്തരമായി വൃത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകിയത്.
എന്നാൽ സർക്കാരിന്റെയും പൊതുജനത്തിന്റെയും കണ്ണിൽ പൊടിയിടാൻ സ്കൂളിന്റെ മുൻഭാഗം ശുചിയാക്കിയതല്ലാതെ ഇഴജന്തുക്കൾ വിഹരിക്കുന്ന സ്കൂളുകളുടെ പിൻഭാഗവും ശുചിമുറിയുടെ പരിസരങ്ങളും ഇപ്പോഴും കാടുകയറി കിടക്കുകയാണ്.
സർക്കാർ സ്കുളുകളുടേയും സ്വാകാര്യ മാനേജ്മെന്റ് സ്കൂളുകളുടേയും അവസ്ഥ ഇതാണ്. പല സ്കൂളുകളിലും സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ചർച്ച ചെയ്യൻ പിടിഎ യോഗം പോലും കൂട്ടിയിട്ടില്ല. ദുരന്തങ്ങൾ ഉണ്ടായിട്ടു പോലും നടപടി എടുക്കാത്ത സ്ക്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.