കണ്ണൂർ: കൊടുവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകൻ മുണ്ടയാട് പള്ളിപ്രത്തെ കൊന്പൻചാലിൽ മുഹമ്മദ് ഫസിമിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇയാളുടെ കിടപ്പുമുറിയിലെ കട്ടിനിടിയിൽ നിന്നും ആധുനിക രീതിയിലുള്ള കഠാര പോലീസ് കണ്ടെടുത്തു. തീവെപ്പ്, വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ഫസിം.
എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും ടൗൺ പോലീസ് റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രി കക്കാട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് സ്കൂട്ടറുകളിലായി അഞ്ചുപേർ വരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനം കൈകാണിച്ച് നിർത്താൻ ആവസ്യപ്പെട്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് ഫസിം പോലീസ് പിടിയിലായത്.
മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്കൂട്ടർ പിരശോധിച്ചപ്പോൾ വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, കഠാര, ഇരുന്പ് കന്പി, കട്ടിംഗ് പ്ലെയർ, വാഹനങ്ങളുടെ നന്പർ പ്ലെയ്റ്റ് എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഓടി രക്ഷപ്പെട്ടവർക്ക് വേണ്ടി പോലീസ് പരിശോധന ശക്തമാക്കി.