ബി​ജെ​പി​യു​ടെ “പ്ര​ത്യു​പ​കാ​രം’; 70,000 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ അ​ജി​ത് പ​വാ​റി​ന് ക്ലീ​ന്‍ ചി​റ്റ്

മും​ബൈ: അ​ജി​ത് പ​വാ​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട എ​ഴു​പ​തി​നാ​യി​രം കോ​ടി​യു​ടെ ജ​ല​സേ​ച​ന അ​ഴി​മ​തി കേ​സു​ക​ളി​ല്‍ ഒ​മ്പ​തെ​ണ്ണം അ​വ​സാ​നി​പ്പി​ച്ച് അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി). അ​ജി​ത് പ​വാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടു ദി​വ​സ​ത്തി​ന​ക​മാ​ണ് കേ​സു​ക​ൾ എ​ഴു​തി​ത്ത​ള​ളി​യ​ത്. ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഒ​മ്പ​തു കേ​സു​ക​ളി​ൽ അ​ജി​ത് പ​വാ​റി​നെ​തി​രെ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ‌

1999 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​ത്തെ അ​ഴി​മ​തി​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. കേ​സു​ക​ൾ എ​ഴു​തി ത​ള്ളി​യ​തി​ന് രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ‌‌‌എ​സി​ബി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​രം​വീ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി. മൂ​വാ​യി​ര​ത്തോ​ളം ടെ​ന്‍​ഡ​റു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​വ​സാ​നി​പ്പി​ച്ച കേ​സു​ക​ളി​ല്‍ അ​ജി​ത് പ​വാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ജി​ത് പ​വാ​റി​ന്‍റെ പി​ന്തു​ണ​യോ​ടെ ബി​ജെ​പി മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ല്‍ ഏ​റി​യ​തി​നു 48 മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ അ​ഴി​മ​തി കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത് വ​ൻ വി​വാ​ദ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ബി​ജെ​പി​യെ പി​ന്തു​ണ​ച്ച​തി​നു​ള്ള ഉ​പ​കാ​ര സ്മ​ര​ണ​യാ​യാ​ണ് കേ​സു​ക​ൾ എ​ഴു​തി ത​ള്ളി​യ​തെ​ന്ന് ശി​വ​സേ​ന​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ച്ചു. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും അ​ട​ക്ക​മു​ള്ള​വ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ അ​ഴി​മ​തി ഉ​യ​ര്‍​ത്തി​ക്കാ​ട്ടി വ​ന്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

1999 മു​ത​ല്‍ 2014 വ​രെ ‌‌ കോ​ൺ​ഗ്ര​സ്-എ​ൻ​സി​പി മ​ന്ത്രി​സ​ഭ​യി​ൽ പ​ല കാ​ല​യ​ള​വു​ക​ളി​ലാ​യി ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ. ച​ട്ട​വി​രു​ദ്ധ​മാ​യി 20,000 കോ​ടി​യു​ടെ 38 പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു അ​ജി​ത് പ​വാ​റി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം. എ​ഴു​പ​തി​നാ​യി​രം കോ​ടി രൂ​പ മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും 0.1 ശ​ത​മാ​നം വ​ള​ർ​ച്ച​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് ബി​ജെ​പി ആ​രോ​പി​ച്ച​ത്.

ജ​ന​ങ്ങ​ള്‍​ക്കു ഗു​ണ​മി​ല്ലാ​ത്ത വി​ധം പ​ദ്ധ​തി​നി​ര്‍​വ​ഹ​ണം ന​ട​ത്തി​യ​ത് ഗു​ര​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ക​രാ​റു​കാ​ര്‍​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടു​നി​ന്നെ​ന്നും എ​സി​ബി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ൾ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ജി​ത് പ​വാ​റി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ.‌

Related posts