സൗരവ് ഗാംഗുലിയുടെ കാലത്താണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം വിജയ പാതയിലെത്തിയതെന്ന വിരാട് കോഹ്ലിയുടെ പരാമർശനത്തിനെതിരേ സുനിൽ ഗാവസ്കർ. ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയെ സുഖിപ്പിക്കുന്ന വാക്കുകളാണ് കോഹ്ലിയുടേത്. ഗാംഗുലിയെക്കുറിച്ച് നല്ല വാക്കുകൾ കോഹ്ലിക്ക് പറയേണ്ടതുണ്ടാകും. കോഹ്ലി ജനിക്കുന്നതിനു മുന്പേ ഇന്ത്യൻ ടീം വിജയിച്ചിട്ടുണ്ടെന്നും ഗാവസ്കർ പറഞ്ഞു.
കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയത് ഐതിഹാസിക വിജയമാണ്. എന്നാൽ, 1970കളിലും 80കളിലും ഇന്ത്യൻ ടീം വിജയിച്ചിട്ടുണ്ട്. 2000ത്തിനുശേഷമാണ് ഇന്ത്യയിൽ ക്രിക്കറ്റ് തുടങ്ങിയതെന്നു വിശ്വസിക്കുന്ന ചിലരുണ്ട്.
1970കളിൽത്തന്നെ ഇന്ത്യൻ ടീം വിദേശത്ത് ജയിച്ചിരുന്നു. 1986ലും ഇന്ത്യ വിദേശത്ത് ജയിച്ചിട്ടുണ്ട്. നിരവധി തവണ ടെസ്റ്റ് പരന്പരകൾ സമനിലയിലായിട്ടുണ്ട്. മറ്റു ടീമുകൾ തോറ്റതുപോലെ മാത്രമേ ഇന്ത്യൻ ടീമും തോറ്റിട്ടുള്ളൂ- ഗാവസ്കർ പറഞ്ഞു.