ഏറ്റുമാനൂരിലെ അരി ഗോഡൗണിൽ അലുമിനിയം ഫോസ്ഫൈഡ് കണ്ടെത്തിയ സംഭവം; പരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധം


ഏ​റ്റു​മാ​നൂ​ർ: അ​രി​ചാ​ക്കു​ക​ളിൽ അ​ലു​മി​നി​യം ഫോ​സ്ഫൈ​ഡ് വി​ത​റി​യ സം​ഭ​വ​ത്തി​ൽ പ​രി​ശോ​ധ​നാ ഫ​ലം വൈ​കു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഏ​റ്റു​മാ​നൂ​രി​ലെ പേ​രൂ​ർ ജം​ഗ്ഷ​നി​ലു​ള്ള അരി മൊത്ത ക​ട​യി​ൽ ലോ​റി​യി​ൽ എ​ത്തി​ച്ച അ​രി ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ വി​ഷം വി​ത​റി​യ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തുട​ർ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഗ​വ​. അ​ന​ലി​റ്റി​ക്ക​ൽ ലാ​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

14 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ങ്കി​ലും 20 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് വേ​ണ്ട​ത്ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 12ന് ​ഏ​റ്റു​മാ​നൂ​രി​ലെ ക​ട​യി​ലും ഇ​വ​രു​ടെ ത​ന്നെ അ​തി​ര​ന്പു​ഴ​യി​ലെ അ​ഞ്ച് ഗോ​ഡൗ​ണു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ അ​തി​ര​ന്പു​ഴ ഗോ​ഡൗ​ണി​ൽ നി​ന്നും തു​റ​ക്കാ​ത്ത നി​ല​യി​ൽ 13 പാ​യ്ക്ക​റ്റ് അ​ലൂ​മി​നി​യം ഫോ​സ് ഫൈ​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്നും റ​വ​ന്യൂ അ​ധി​കൃ​ത​ർ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്നു.
നി​ല​വി​ൽ അരി മൊത്ത കടയുടെ ഏ​റ്റു​മാ​നൂ​രി​ലെ​യും അ​തി​ര​ന്പു​ഴ​യി​ലെ​യും ക​ട​ക​ളും അ​ഞ്ച് ഗോ​ഡൗ​ണു​ക​ളും പൂ​ട്ടി സീ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Related posts