സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ നാലാം ക്ലാസ് വിദ്യാർഥിക്ക് പാന്പുകടിയേറ്റതായി സംശയം; വി​ദ്യാ​ർ​ഥി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൊ​ടു​പു​ഴ: സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ പാ​ന്പു ക​ടി​യേ​റ്റ​താ​യ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ശാ​സ്താം​പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​വെ​ട്ടി ഗ​വ.​ എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ണ​വി​നെ​യാ​ണ് കാ​ലി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക്കു പാ​ന്പു ക​ടി​യേ​റ്റി​ട്ടി​ല്ലെ​ന്നു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ത​ന്നെ​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 11.30നു ​സ്കൂ​ൾ ഇ​ട​വേ​ള​യി​ൽ ശൗ​ചാ​ല​യ​ത്തി​ൽ പോ​യ​തി​നു​ശേ​ഷം ക​ളി​ക്കാ​നാ​യി സ്കൂ​ൾ വ​ള​പ്പി​ലു​ള്ള ആ​ൽ​ത്ത​റ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റ​വെ​യാ​ണ് പ്ര​ണ​വി​ന്‍റെ കാ​ലി​ൽ എ​ന്തോ കൊ​ണ്ട​ത്. കാ​ലി​ൽ ചെ​റി​യ ര​ണ്ടു പാ​ടു​ക​ളും ക​ണ്ടെ​ത്തി. കു​ട്ടി ഭ​യ​പ്പാ​ടോ​ടെ പാ​ന്പാ​ണ് ക​ടി​ച്ച​തെ​ന്നു സം​ശ​യം പ​റ​ഞ്ഞ​തോ​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​രും അ​ങ്ക​ലാ​പ്പി​ലാ​യി.

ഉ​ട​ൻ​ത​ന്നെ അ​ധ്യാ​പ​ക​ന്‍റെ വാ​ഹ​ന​ത്തി​ൽ കു​ട്ടി​യെ ക​യ​റ്റി സ​മീ​പ​ത്തു​ള്ള ഇ​ട​വെ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ഇ​തി​നി​ടെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളും ഇ​വി​ടെ​യെ​ത്തി. തു​ട​ർ​ന്നു തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കു​ട്ടി​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ പാ​ന്പ് ക​ടി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ പാ​ന്പി​ൻ​വി​ഷ​ത്തി​നു ന​ൽ​കു​ന്ന ആ​ന്‍റി​വെ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ൽ​കേ​ണ്ടി​വ​ന്നാ​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ പീ​ഡി​യാ​ട്രി​ക് ഐ​സി​യു സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ​ജ​ന ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പാ​ന്പുക​ടി​യേ​റ്റ് മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​വും തി​ക​ഞ്ഞ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

Related posts