കോട്ടയം: കുമാരനല്ലൂർ കവലയിലെ അഞ്ചു കടകളിൽ മോഷണം നടത്തിയ കള്ളന് എടിഎം കാർഡ് വേണ്ട. ഒരു കണ്‍സൾട്ടൻസി സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന എടിഎം ,ഡെബിറ്റ് കാർഡുകൾ മേശപ്പുറത്ത് ഉപേക്ഷിച്ചിട്ടാണ് കള്ളൻപോയത്്.
ബാഗിലുണ്ടായിരുന്ന 28000 രൂപ വില വരുന്ന ഐ ഫോണ്‍, ലാപ് ടോപ്പ് എന്നിവ കള്ളൻ കൊണ്ടുപോയി. എടിഎം കാർഡ് കൈവശം വച്ചാൽ ഏതെങ്കിലും എടിഎമ്മിൽ കയറി പണം എടുക്കാൻ ശ്രമിച്ചാൽ സിസിടിവിയിൽ കടുങ്ങുമെന്നു കരുതിയാവും കാർഡുകൾ ഉപേക്ഷിച്ചതെന്ന് പോലീസ് കരുതുന്നു.
കുമാരനല്ലൂർ കവലയിലെ കാക്കനാട്ട് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഫിദാ ടെയ് ലറിംഗിൽ നിന്നു ഒരു തയ്യൽ മെഷീനും തയ്ച്ചു വച്ചിരുന്ന ചുരിദാറുകളും ഉൾപ്പെടെ 30000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. സമീപത്തെ കണ്‍സൾട്ടൻസി സ്ഥാപനത്തിൽ നിന്നാണ് 28000 രൂപ വില വരുന്ന ഐ ഫോണ്‍, ലാപ് ടോപ്പ് ബാഗ് എന്നിവയും മോഷ്ടിച്ചത്.
സമീപത്തെ രണ്ടു കടകളിൽ കൂടി മോഷണ ശ്രമവും നടന്നിട്ടുണ്ട്.തയ്യൽക്കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണു മോഷ്ടാവ് ഉള്ളിൽ കടന്നത്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു