കൊ​ന്ന​ത് കേ​സു​ക​ൾ​ക്ക് മു​ന്നി​ൽ നി​ന്ന എ​സ്ഐ​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ; കേസ് വാദിക്കാൻ കാശില്ലാത്തതിനാൽ ശശിയെ ഇല്ലതാക്കാൻ തീരുമാനിക്കുകയായിരുന്നു; സജിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: കേ​സു​ക​ളെ​ല്ലാം ത​നി​ക്കെ​തി​രാ​യ​പ്പോ​ൾ ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​ണ് റി​ട്ട​. എ​സ്ഐ ശ​ശി​ധ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​തം. ശ​ശി​ധ​ര​നും അ​യ​ൽ​വാ​സി​ക​ൾ​ക്കു​മെ​തി​രേ പ്ര​തി സി​ജു നി​ര​വ​ധി കേ​സു​ക​ൾ കോ​ട​തി​യി​ൽ ന​ൽകി​. ഇ​തെ​ല്ലാം ക​ള്ള​ക്കേ​സു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി സി​ജു​വി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ശ​നി​യാ​ഴ്ച അ​ഭി​ഭാ​ഷ​ക​നെ ക​ണ്ടു. കേ​സ് ന​ട​ത്തി​പ്പി​ന് 20,000 രൂ​പ​യാ​കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ​ത്തി​നും മു​ന്നി​ൽ നി​ൽ​ക്കു​ന്ന റി​ട്ട. ​എ​സ് ഐ​യെ വ​ക​വ​രു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.പ്ര​തി സി​ജു ന​ല്കി​യ കേ​സു​ക​ളി​ൽ നാ​ട്ടു​കാ​ർ​ക്ക് സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത് റി​ട്ട. എ​സ്ഐ ആ​യി​രു​ന്നു. അ​തി​നാ​ൽ എ​സ് ഐ ശ​ശി​ധ​ര​നോ​ട് സി​ജു​വി​ന് തീ​ർ​ത്താ​ൽ തീ​രാ​ത്ത പ​ക​യു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച ശ​ശി​ധ​ര​ൻ വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന കാ​ര്യ​മൊ​ന്നും പ്ര​തി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ൽ നി​ന്ന് വ​ന്ന​യു​ട​ൻ ശ​ശി​ധ​ര​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു. പി​റ്റേ​ന്ന് രാ​വി​ലെ ശ​ശി​ധ​ര​ൻ ന​ട​ക്കാ​ൻ പോ​യ സ​മ​യ​ത്ത് പി​ന്നി​ലൂ​ടെ​യെ​ത്തി ക​ന്പി വ​ടി​ക്ക് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.
ശ​ശി​ധ​ര​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ ഓ​ടി​ക്കൂ​ടി​യ​വ​ർ​ക്കൊ​പ്പം സി​ജു​വും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ പെ​ട്ടെ​ന്ന് അ​വി​ടെ നി​ന്ന് പോ​യി. കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ക​ന്പി​വ​ടി പി​ന്നീ​ട് ആ​ക്സ് ബ്ലേ​ഡി​ന് മു​റി​ച്ച് തോ​ട്ടി​ൽ ത​ള്ളി. ഇ​ന്ന​ലെ പോ​ലീ​സ് പ്ര​തി​യു​മാ​യി എ​ത്തി ക​ന്പി​വ​ടി​യു​ടെ ര​ണ്ടു ക​ഷ​ണം പാ​റ​ന്പു​ഴ കു​ഴി​യാ​ലി​പ്പ​ടി ഭാ​ഗ​ത്ത് റോ​ഡ​രി​കി​ലെ തോ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

പ്ര​തി സി​ജു​വി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന​തി​ന് ഒ​രു തെ​ളി​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ഒ​രു പ​ത​ർ​ച്ച​യു​മി​ല്ലാ​തെ​യു​ള്ള ഇ​യാ​ളു​ടെ മ​റു​പ​ടി​യാ​ണ് പോ​ലീ​സി​ന് സം​ശ​യ​ത്തി​നി​ട ന​ല്കാ​തി​രു​ന്ന​ത്. വി​ട്ട​യയ്​ക്കാ​ൻ തി​രു​മാ​നി​ച്ച സ​മ​യ​ത്ത് ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ശ​യ​മു​ണ്ടാ​യ​ത്. വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പോ​ലീ​സി​നെ കു​ഴ​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യ മൊ​ഴി​ക​ൾ.

പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.15നാ​ണ് റി​ട്ട​. എ​സ്ഐ മു​ടി​യൂർ​ക്ക​ര പ​റ​യ​കാ​വി​ൽ ആ​ർ.​ശ​ശി​ധ​ര​നെ (62) വീ​ടി​നു സ​മീ​പം റോ​ഡി​ൽ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ന​ട​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു.

Related posts