നി​ര​ണം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു നേ​രേ​യു​ള്ള ആ​ക്ര​മ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ


തി​രു​വ​ല്ല: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ കു​രു​വി​ള കോ​ശി​ക്ക് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നി​ര​ണം കി​ഴ​ക്കു​മു​റി ഇ​ല്ല​ത്തു​പ​റ​മ്പി​ൽ സി​നു​കു​മാ​റാ (39) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ശേ​ഷം പ്ര​തി​ക​ൾ ത​ട്ടാ​ര​മ്പ​ല​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്നോ​വ കാ​ർ പാ​ണ്ട​നാ​ട് നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഘം ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് പ്ര​തി​ക​ൾ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. മ​ർ​ദ​ന​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​രു​വി​ള കോ​ശി തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വീ​ടി​ന് പു​റ​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യ​ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പു​ളി​ക്കീ​ഴ് സി​ഐ ടി. ​രാ​ജ​പ്പ​ൻ റാ​വു​ത്ത​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Related posts