കൊച്ചി: ഷെയ്ൻ നിഗമിനെതിരായ പരാതി ചർച്ച ചെയ്യുമെന്ന് അമ്മ സംഘടന. നിർമാതാക്കളിൽനിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.
വെയിൽ, കുർബാനി എന്നീ സിനിമകളിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിൽ ഷെയ്ൻ നിഗമിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയിരുന്നു. നിർമാതാക്കൾക്കുണ്ടായ നഷ്ടം ഷെയ്ൻ നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.