കൊച്ചി: മലയാള സിനിമയിലെ പുതുതലമുറയിലെ ചില നടൻമാര്ക്കിടയില് ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നും സെറ്റുകളിലും കാരവനുകളിലുമുള്പ്പെടെ പരിശോധന നടത്തണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തോട് സഹകരിക്കുമെന്ന് താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിനെ പിന്തുണക്കുന്നതായും അദേഹം പറഞ്ഞു. ഒരു സിനിമാ സെറ്റിനെ പൂര്‍ണമായും നിയന്ത്രിക്കുന്നത് നിര്‍മാതാക്കളാണ്. തങ്ങള്‍ അവരുടെ അതിഥികള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സെറ്റുകളില്‍ ഇത്തരം കാര്യങ്ങളുണ്ടാകാതെ നോക്കേണ്ടത് നിര്‍മാതാക്കളുടെ ഉത്തരവാദിത്വമാണെന്നും അദേഹം പറഞ്ഞു.
ഷെയ്ന് നിഗമിന്റെ കാര്യത്തില്‍ ഇതുവരെ സംഘടനയുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടില്ലെന്നും കാര്യങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകുമെന്നും ഇടവേള ബാബു പറഞ്ഞു.