പാലക്കാട്: നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഒൗദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നുവെന്നും ശ്രീകുമാർ മേനോനിൽ നിന്ന് വധഭീഷണിയുണ്ടെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. ശ്രീകുമാർ കുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്.
ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിച്ചിരുന്നു. ശ്രീകുമാർ മേനോനെ ഡിസംബർ ഒന്നിന് ചോദ്യം ചെയ്യും എന്ന് പോലീസ് അറിയിച്ചു.