പാലക്കാട്: സിനിമാ നടന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മട്ടാഞ്ചേരി സിഐ യ്ക്കെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. ഇപ്പോൾ മട്ടാഞ്ചേരി സിഐ ആയ സി.എസ് സുരേഷിനെതിരെയാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് പട്ടാന്പി സിഐ ആയിരുന്നു സുരേഷ്. സിനിമാ നടനുമായി സൗഹൃദത്തിലായിരുന്ന ഇയാൾ ഭാര്യയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് എസ്പിയ്ക്ക് പരാതി നല്കിയെങ്കിലും നടപടികളൊന്നും ഉണ്ടാകാത്തതതിനെ തുടർന്ന് ഡിജിപി യ്ക്ക് പരാതി നല്കി.
തുടർന്ന് വിഷയം കോടതിയിലെത്തി. പട്ടാന്പി കോടതിയാണ് വിഷയം പരിശോധിച്ച് കേസിൽ എഫ്ഐആർ ഇട്ട് അന്വേഷണം നടത്താൻ പോലീസിന് നിർദേശം നല്കിയത്.